കുടുംബത്തെ പുനരധിവസിപ്പിക്കണം: വി എൻ വാസവൻ

പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ ഉണ്ടായ ഉരുൾപൊട്ടൽ സ്ഥലം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ സന്ദർശിക്കുന്നു
ഇൗരാറ്റുപേട്ട
ഉരുൾപാട്ടലിൽ അമ്മയും മകനും നഷ്ടപ്പെട്ട കുടുംബത്തെ സർക്കാർ പുനരധിവസിപ്പിക്കണമെന്ന് സ്ഥലം സന്ദർശിച്ച സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ ആവശ്യപ്പെട്ടു. കുടുംബത്തിന്റെ സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ടു. ഗൃഹനാഥൻ ജോണിയും രണ്ട് പെൺമക്കളും മാത്രമാണ് ഇപ്പോൾ ബാക്കി. അദ്ദേഹം നിസഹായനാണ്. സർക്കാർ അവരുടെ നഷ്ടങ്ങൾ ഏറ്റെടുക്കണമെന്നും വി എൻ വാസവൻ ആവശ്യപ്പെട്ടു.







0 comments