ഇൗ പോരാട്ടം നിലനിൽപ്പിന്

കോട്ടയം ഇത് നിലനിൽപ്പിനുള്ള സമരമാണ്. വിലക്കയറ്റം മൂലം രാജ്യത്താകെ ജനങ്ങൾ വലയുന്നു. പെട്രോളിനും ഡീസലിനും ദിനംപ്രതി വിലകൂട്ടുന്നു. അതുവഴി കോർപറേറ്റ് കമ്പനികൾക്ക് വൻ ലാഭത്തിന് വഴിയൊരുക്കുകയാണ് കേന്ദ്ര സർക്കാർ. ഏതാനും ദിവസത്തിനിടെ പെട്രോളിനും ഡീസലിനും ലിറ്ററിന് എട്ടുരൂപയിലേറെ വർധിച്ചു. പാചകവാതകത്തിനും ദിനംപ്രതി അൽല്പാല്പമായി വില കൂട്ടുകയാണ്. കുടുംബ ബജറ്റ് താളം തെറ്റുന്നു. ഹോട്ടലുകൾ പ്രതിസന്ധിയിലാകുന്നു. ഭക്ഷണ സാധനങ്ങൾക്ക് വില വർധിച്ചു. ജനത്തെ ദുരിതങ്ങളിലേക്ക് നിർദാക്ഷിണ്യം തള്ളിവിടുകയാണ് കേന്ദ്രസർക്കാർ. ഇൗ സാഹചര്യത്തിലാണ് ബഹുജനങ്ങളെ അണിനിരത്തി വ്യാഴാഴ്‌ച സിപിഐ എം പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.










0 comments