സ്‌മരണകളിൽ വി എസ്

കോട്ടയം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ധീരപോരാളിയും മുൻമുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം സിപിഐ എം നേതൃത്വത്തിൽ ചൊവ്വാഴ്ച സമുചിതമായി ആചരിക്കും. എല്ലാ ഏരിയ കേന്ദ്രങ്ങളിലും അനുസ്മരണയോഗം ചേരും. പാർടി ഓഫീസുകൾ അലങ്കരിച്ചും പതാക ഉയർത്തിയും പ്രഭാതഭേരി നടത്തിയും സ്‌മരണ പുതുക്കും. വിവിധ സംഘടനകളുടെ നേതൃത്വത്തിലും വി എസിന്റെ ധീരമായ പ്രവർത്തനങ്ങളെ സ്‌മരിക്കും. കോട്ടയം തിരുനക്കര ബസ് സ്‌റ്റാൻഡ് മൈതാനത്ത് രാവിലെ ഒമ്പതിന് നടക്കുന്ന അനുസ്‌മരണം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യും. ചങ്ങനാശേരി ടൗൺഹാളിൽ വൈകിട്ട് അഞ്ചിന് ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ ഉദ്‌ഘാടനം ചെയ്യും. പുതുപ്പള്ളി ഞാലിയാകുഴിയിൽ വൈകിട്ട് ആറിന് സംസ്ഥാന കമ്മിറ്റിയംഗം കെ അനിൽകുമാറും വൈക്കം ബോട്ട്‌ജെട്ടിയിൽ വൈകിട്ട് അഞ്ചിന് മുതിർന്ന നേതാവ് വൈക്കം വിശ്വനും കാഞ്ഞിരപ്പള്ളി പാറത്തോട് ടൗണിൽ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസും അയർക്കുന്നത്ത് കിടങ്ങൂർ കോട്ടപ്പുറത്ത് വൈകിട്ട് അഞ്ചിന് ജില്ലാ സെക്രട്ടറിയറ്റംഗം റെജി സഖറിയയും തലയോലപ്പറമ്പ് മുറിഞ്ഞപുഴയിൽ വൈകിട്ട് നാലിന് ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഹരികുമാറും ഏറ്റുമാനൂരിൽ ആർപ്പൂക്കര കോലേട്ടമ്പലം എസ്‌എൻഡിപി ഹാളിൽ വൈകിട്ട് അഞ്ചിന് ജില്ലാ സെക്രട്ടറിയറ്റംഗം കെ എം രാധാകൃഷ്‌ണനും കടുത്തുരുത്തി മാർക്കറ്റ് ജങ്‌ഷനു സമീപം(ഓപ്പൺ സ്‌റ്റേജ്) വൈകിട്ട് 4.30ന് ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചൻ ജോർജും പാലാ കൊല്ലപ്പള്ളിയിൽ വൈകിട്ട് അഞ്ചിന് ജില്ലാ സെക്രട്ടറിയറ്റംഗം കെ രാജേഷും പൂഞ്ഞാർ തെക്കേക്കരയിൽ വൈകിട്ട് അഞ്ചിന് ജില്ലാ സെക്രട്ടറിയറ്റംഗം പി വി സുനിലും ഉദ്‌ഘാടനംചെയ്യും. കോട്ടയം ദേശാഭിമാനിയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ ഉദ്‌ഘാടനം ചെയ്യും.










0 comments