എഫ്എസ്ഇടിഒ ഐക്യദാർഢ്യ കൂട്ടായ്മ

കോട്ടയം
അമേരിക്കൻ ഭീകരതയ്‌ക്കെതിരെ വെനസ്വേലൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഫ്എസ്ഇടിഒ നേതൃത്വത്തിൽ അധ്യാപകരും ജീവനക്കാരും ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ ഐക്യദാർഢ്യ കൂട്ടായ്മ നടത്തി. കോട്ടയത്തെ പ്രകടനവും കൂട്ടായ്മയും കേരള എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ ആർ അനിൽകുമാർ ഉദ്ഘാടനംചെയ്തു. എംജിയുഇഎ ജനറൽ സെക്രട്ടറി എം എസ് സുരേഷ് അധ്യക്ഷനായി. കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ ജെ പ്രസാദ്, കെജിഒഎ ജില്ലാ ജോയിന്റ് സെക്രട്ടറി എസ് ശ്രീകുമാർ എന്നിവർ സംസാരിച്ചു. വൈക്കത്ത് കെഎസ്ടിഎ ജില്ലാ സെക്രട്ടറി ടി രാജേഷ്, പാലായിൽ കെജിഒഎ സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ് ഷെരീഫ്, കാഞ്ഞിരപ്പള്ളിയിൽ യൂണിയൻ ഏരിയ ജോയിന്റ് സെക്രട്ടറി അനീഷ് കെ സമദ് എന്നിവർ ഐക്യദാർഢ്യ കൂട്ടായ്മ ഉദ്ഘാടനംചെയ്തു.










0 comments