വറ്റി വരണ്ട് ജലാശയങ്ങൾ

മണിമലയാറില്‍ ജലനിരപ്പ് താഴ്‌ന്ന നിലയില്‍. മണിമല ഭാഗത്തുനിന്നുള്ള ദൃശ്യം
മണിമല
വേനൽ കടുത്തതോടെ മലയോര മേഖലയിലെ ജലാശയങ്ങൾ വറ്റി വരണ്ടു. മണിമല, പമ്പ, അഴുത തുടങ്ങിയ ആറുകളിലും തോടുകളിലുമെല്ലാം ഒഴുക്ക് തടസ്സപ്പെട്ട നിലയിലാണ്. ആറുകളുടെ അടിത്തട്ടിലെ മണൽപ്പരപ്പ് തെളിഞ്ഞും ഇടമുറിഞ്ഞ നിലയുമാണ്. ആറിനോട് ചേര്‍ന്ന് നിരവധി കുടിവെള്ള പദ്ധതികളുണ്ട്. ജലനിരപ്പ് കുറഞ്ഞത് ഇവയെയും സാരമായി ബാധിച്ചു. പല പ്രദേശങ്ങളിലും കുടിവെള്ളത്തിന്റെ ലഭ്യത വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്. വേനല്‍ ആരംഭിച്ചപ്പോള്‍ തന്നെ ജല അതോറിറ്റി മുൻകരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി ചിറ്റാർ പുഴയും വറ്റി വരണ്ട സ്ഥിതിയാണ്. ചിറ്റാർ പുഴയിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. പലയിടങ്ങളിലും ഒഴുക്ക് നിലച്ച നിലയിലാണ്. പുഴയോട് ചേർന്നുള്ള കുടിവെള്ള സ്രോതസ്സുകളിലും ജലനിരപ്പു താഴ്ന്നു. തടയണകളും വിവിധ ജലവിതരണ പദ്ധതികളുടെ ജലസ്രോതസ്സുകളിലും ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു.










0 comments