നടപ്പാതകൾ വെള്ളക്കെട്ടിൽ

ചെങ്ങളം അയ്യമാത്ര റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ വെള്ളം വീഴാതിരിക്കാൻ മാറിനിൽക്കുന്ന കാൽനടയാത്രക്കാർ
കോട്ടയം മഴ തുടങ്ങിയതോടെ വഴിയരികിലെ വെള്ളക്കെട്ട് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. കാൽനടക്കാർക്കോ ഇരുചക്രവാഹയാത്രികർക്കോ പോകാൻ പറ്റാത്ത തരത്തിലാണ് ഫുട്‌പാത്തിൽ വെള്ളം കെട്ടിക്കിടക്കുന്നത്. വെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ല. ഓട ഉണ്ടെങ്കിലും മണ്ണും മറ്റ് മാലിന്യങ്ങളും വന്നടിഞ്ഞു അടഞ്ഞു നീരൊഴുക്കില്ലാതായി. ഇതോടെ റോഡിലേക്കും വെള്ളം റോഡിലേക്ക് കയറിയിട്ടുമുണ്ട്. പലയിടത്തും ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. സിമന്റ് കവല, കോട്ടയം ചുങ്കം മെഡിക്കൽ കോളേജ് റോഡ്, കോട്ടയം കുമരകം റൂട്ടിൽ ചെങ്ങളം എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷം. ചുങ്കം റോഡിൽ മഴശക്തമായാൽ വാഹനങ്ങൾ വെള്ളം ചീറ്റിച്ച് അമിത വേഗതയിൽ പോകുന്നത് അപകടത്തിന് കാരണമാകുന്നുണ്ട്. ഓട വൃത്തിയാക്കി നീരൊഴുക്ക് പുന:സ്ഥാപിച്ച് ഗതാഗത സൗകര്യം ഒരുക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.











0 comments