നയി ചേതന 4.0 ദേശീയ ക്യാമ്പയിൻ ഉദ്ഘാടനം

‘ഉയരെ – ഉയരട്ടെ കേരളം, വളരട്ടെ പങ്കാളിത്തം’ നയി ചേതന 4.0 ദേശീയ ക്യാമ്പയിൻ ജില്ലാ ഉദ്ഘാടനം വൈക്കം ബീച്ചിൽ നടന്നപ്പോൾ
വൈക്കം
സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം വർധിപ്പിക്കുന്നതിനും സുരക്ഷിത തൊഴിലിടങ്ങൾ സൃഷ്ടിക്കുന്നതിനുമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ഉയരെ – ഉയരട്ടെ കേരളം, വളരട്ടെ പങ്കാളിത്തം’ ക്യാമ്പയിന്റെയും, ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി നടപ്പാക്കുന്ന നയി ചേതന 4.0 ദേശീയ ക്യാമ്പയിന്റെയും ജില്ലാതല ഉദ്ഘാടനം വൈക്കം ബീച്ചിൽ നടന്നു. നയി ചേതന 4.0 ദേശീയ ക്യാമ്പയിൻ വൈക്കം നഗരസഭ ചെയർമാൻ അബ്ദുൽസലാം റാവുത്തറും ‘ഉയരെ’ ക്യാമ്പയിൻ വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശികുമാറും ഉദ്ഘാടനംചെയ്‌തു. വൈക്കം സിഡിഎസ് ചെയർപേഴ്സൺ സെൽബി ശിവദാസ് അധ്യക്ഷയായി. അസി. ജില്ലാ മിഷൻ കോഓർഡിനേറ്റർ പ്രകാശ് ബി നായർ, വാർഡ് കൗൺസിലർ രേണുക രതീഷ്, വൈക്കം ഡിവൈഎസ്‌പി പി എസ് ഷിജു, മെമ്പർ സെക്രട്ടറി പി ടി ഷിബു, ജില്ലാ പ്രോഗ്രാം മാനേജർ ഇ എസ് ഉഷാദേവി, വാർഡ് കൗൺസിലർ റെജിമോൾ എന്നിവർ സംസാരിച്ചു. വിജ്ഞാന കേരളം പദ്ധതിയിലൂടെ തൊഴിൽ ലഭിച്ച ആര്യയെ യോഗത്തിൽ ആദരിച്ചു.









0 comments