ad
Deshabhimani

ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് 
വി എൻ വാസവൻ

vnv

കുമരകം എബിഎം യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം 
വി എൻ വാസവൻ സന്ദർശിക്കുന്നു

വെബ് ഡെസ്ക്

Published on Aug 08, 2026, 01:11 AM | 1 min read

​കുമരകം

കുമരകം പഞ്ചായത്തിലെ എബിഎം യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ക്യാമ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി സിപിഐ എം സംസ്ഥാനസെക്രട്ടറിയറ്റംഗം വി എൻ വാസവൻ. അയ്മനം പഞ്ചായത്തിലെ കരീമഠം പ്രദേശത്തെ 25 കുടുംബങ്ങളിലെ 57 പേരാണ് നിലവിൽ ക്യാമ്പിലുള്ളത്. കരീമഠം വികെവി പാടശേഖരത്തിന്റെ ചുറ്റുവട്ടത്ത് താമസിക്കുന്നവർ പാടശേഖരത്തിന്റെ അവസ്ഥയും തങ്ങളുടെ ദുരിതവും അദ്ദേഹത്തോട്‌ വിശദീകരിച്ചു. പാടത്തിന്റെ വടക്കും കിഴക്കും റോഡ് വികസനം വന്നാൽ വെള്ളപ്പൊക്കത്തിന് പരിഹാരമാകുമെന്നും അവർ പറഞ്ഞു. ഈ വിഷയം ഇറിഗേഷനെ അറിയിക്കുമെന്നും വി എൻ വാസവൻ ഉറപ്പ് നൽകി. ഇതിനോടൊപ്പം കുമരകത്തെ വിവിധ ക്യാമ്പുകളും അദ്ദേഹം സന്ദർശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home