തണ്ണീർമുക്കത്ത് പോളനീക്കൽ ആരംഭിച്ചു

കുമരകം
തണ്ണീർമുക്കം ബണ്ടിന് സമീപം അടിഞ്ഞുകൂടിയ പോളയും പുല്ലും നീക്കംചെയ്യാനാരംഭിച്ചു. എന്നാൽ യന്ത്രം കേടായതിനാൽ പോളനീക്കം പൂർത്തിയാക്കാനായില്ല. അതിനാൽ ഒഴുക്ക് പഴയപടി ആയിട്ടില്ല. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ അധികൃതരെ ബന്ധപ്പെടുകയും അവർ പോളനീക്കത്തിനുള്ള ഏർപ്പാട് ചെയ്യുകയുമായിരുന്നു. പോളമൂലം വെള്ളത്തിന്റെ ഒഴുക്ക് കുറവായതിനാൽ കുമരകം, വൈക്കം അടക്കമുള്ള പ്രദേശത്ത് വെള്ളപ്പൊക്ക സാധ്യത കൂടുതലാണ്. വെള്ളം ഇറങ്ങാനും താമസം വരും. പ്രളയസമാന സാഹചര്യം നിലനിൽക്കുന്ന സമയത്ത് തണ്ണീർമുക്കം ബണ്ടിലെ പോളയും മറ്റും നീക്കി അടിയന്തരമായി ഒഴുക്ക് സുഗമമാക്കണമെന്ന് വി എൻ വാസവൻ ആവശ്യപ്പെട്ടു. പ്രദേശത്ത് വെള്ളപ്പൊക്കത്തിന്റെ ആഘാതം കുറയ്‌ക്കാൻ പോളനീക്കൽ വേഗം പൂർത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.










0 comments