വയോജന സംരക്ഷണത്തിന് ഫണ്ട് അനുവദിക്കണം

കോട്ടയം
തദ്ദേശസ്ഥാപനങ്ങൾക്ക് വയോജന സംരക്ഷണത്തിന് ഫണ്ട് അനുവദിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് അഭയം ചാരിറ്റബിൾ സൊസൈറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വയോജന ക്ഷേമവകുപ്പിന്റെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു.
കോട്ടയം അർബൻ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ഒമ്പതാം വാർഷിക ജനറൽ ബോഡി ഉപദേശകസമിതി ചെയർമാൻ വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്‌തു. ഗവേണിങ് ബോഡി ചെയർമാൻ സജി കൊടുവത്ത് അധ്യക്ഷനായി. സെക്രട്ടറി എബ്രഹാം തോമസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ആർ ടി മധുസൂദനൻ കണക്ക് അവതരിപ്പിച്ചു. ഉപദേശകസമിതി വൈസ് ചെയർമാൻ ടി ആർ രഘുനാഥൻ, ഉപദേശകസമിതി അംഗങ്ങളായ കെ എം രാധാകൃഷ്‌ണൻ, റെജി സഖറിയ, കെ എൻ വേണുഗോപാൽ, അസി. സെക്രട്ടറി ബി ആനന്ദക്കുട്ടൻ, ഗവേണിങ് ബോഡി അംഗങ്ങളായ എസ് ഷാജി, കെ ആർ അജയ്, ആർഎഎൻ റെഡ്ഡ്യാർ എന്നിവർ സംസാരിച്ചു.
വി എൻ വാസവൻ (ചെയർമാൻ), ടി ആർ രഘുനാഥൻ (വൈസ് ചെയർമാൻ) എന്നിവരടങ്ങുന്ന 11 അംഗ ഉപദേശകസമിതിയെയും ഗവേണിങ് ബോഡി ഭാരവാഹികളായി സജി കൊടുവത്ത് (ചെയർമാൻ), ഡോ. സി എസ് കേശവൻ, ഡോ. ബെഞ്ചമിൻ ജോർജ്, പ്രൊഫ. ജി ഗീത (വൈസ് ചെയർമാൻമാർ), എബ്രഹാം തോമസ് (സെക്രട്ടറി), ബി ആനന്ദക്കുട്ടൻ (അസി. സെക്രട്ടറി), കെ ആർ അജയ് (ട്രഷറർ) എന്നിവരടങ്ങുന്ന നാൽപതംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.










0 comments