ad
Deshabhimani

 അനധികൃത കടത്ത്‌

പിടികൂടിയത്‌ 20 ടൺ കക്കാത്തോട്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 30, 2026, 01:13 AM | 1 min read

തലയോലപ്പറമ്പ്‌

അനധികൃതമായി കടത്താൻ ശ്രമിച്ച 20 ടൺ കക്കാത്തോട് ഫിഷറീസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. രേഖകളില്ലാതെ വൈക്കം ടിവി പുരത്തുനിന്ന് കൊണ്ടുപോകാൻ ശ്രമിച്ച ലോഡാണ് ഉദ്യോഗസ്ഥർ കുലശേഖരമംഗലത്തുവച്ച്‌ വാഹനം പിന്തുടർന്നു പിടിച്ചെടുത്തത്. ഉൾനാടൻ ഫിഷറീസ് ചട്ടപ്രകാരം 40, 000 രൂപ പിഴയും ഈടാക്കി. ജല-കരമാർഗങ്ങളിലൂടെ 200 കിലോയിൽ കൂടുതൽ കക്ക, കക്കാത്തോട്, കക്ക ഇറച്ചി എന്നിവ കൊണ്ടുപോകണമെങ്കിൽ വകുപ്പിന്റെ പെർമിറ്റ് നിർബന്ധമാണ്. ഈ പെർമിറ്റ് ഇല്ലാതെയാണ് കക്കാത്തോട് കൊണ്ടുപോകാൻ ശ്രമിച്ചത്. മുൻവർഷങ്ങളിലും പെർമിറ്റ് ഇല്ലാതെ കക്കാത്തോട് കടത്താൻ ശ്രമിച്ചവർക്കെതിരെ വകുപ്പ് നടപടികൾ സ്വീകരിച്ചിരുന്നു.നിയമലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജോയ്‌സ് എബ്രഹാം അറിയിച്ചു. കോട്ടയം ജില്ലാ അസി. ഡയറക്ടർ എ കൃഷ്ണകുമാരിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ വൈക്കം ഫിഷറീസ് ഇൻസ്പെക്ടർ ഓഫീസിലെ അസി. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സി എ അഞ്‌ജലീദേവി, ഓഫീസ് ജീവനക്കാരായ പി എ ജിഷ്ണു, ജെ ഗിരീഷ്, ആർ സ്വാതിഷ്, സി ബി വിപിൻ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home