Deshabhimani

ആരോഗ്യമേഖല വെന്റിലേറ്ററിൽ

മെഡിക്കൽ കോളേജിലേക്ക്‌ യുവജനമാർച്ച്‌

kottayam medikkal koleju

മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്‌ ഡിവൈഎഫ്ഐ നടത്തിയ മാർച്ച്

വെബ് ഡെസ്ക്

Published on Oct 14, 2026, 01:26 AM | 1 min read

കോട്ടയം ​ലോകത്തിനുമുന്നിൽ അഭിമാനമായ കേരളത്തിന്റെ ആരോഗ്യമേഖലയെ നാലുമാസത്തെ ഭരണം കൊണ്ട് തകർത്ത യുഡിഎഫ് സർക്കാരിനെതിരെ യുവജനരോഷം. അടിക്കടിയുള്ള ചികിത്സാപ്പിഴവും അനാസ്ഥയും മരുന്നുക്ഷാമവും രൂക്ഷമായ കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ ഡിവൈഎഫ്‌ഐ പ്രതിഷേധമാർച്ച്‌ നടത്തി. കുരിശുപള്ളി ജങ്ഷനിൽനിന്നാരംഭിച്ച മാർച്ചിൽ നൂറുകണക്കിനാളുകൾ അണിനിരന്നു. മാർച്ച്‌ പ്രവേശന കവാടത്തിൽ പൊലീസ്‌ ബാരിക്കേഡുവച്ച്‌ തടഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം റെജി സഖറിയ മാർച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ അർച്ചന സദാശിവൻ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി ടി എസ്‌ ശരത്‌, സംസ്ഥാന കമ്മിറ്റി അംഗം ആർ രോഹിത്‌, ജില്ലാ ജോയിന്റ്‌ സെക്രട്ടറി റിജേഷ്‌ കെ ബാബു എന്നിവർ സംസാരിച്ചു. ഡോക്ടർമാരില്ലാത്തതിനാൽ അടിയന്തര സർജറികൾ ഉൾപ്പെടെ മാറ്റിവയ്‌ക്കുന്ന അവസ്ഥയിലാണ്‌ കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രി. ഹെർണിയ സർജറി നടത്തിയ ചങ്ങനാശേരി സ്വദേശിയായ വീട്ടമ്മ ചികിത്സക്കിടെ അടുത്തിടെ മരിച്ചിരുന്നു. മരുന്ന്‌ക്ഷാമവും രൂക്ഷമാണ്‌. പൊതുജനാരോഗ്യ മേഖലയെ തകര്‍ത്ത് കോര്‍പറേറ്റുകള്‍ക്ക് വഴിയൊരുക്കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ വരുംദിവസങ്ങളിലും സംഘടിപ്പിക്കാനാണ് ഡിവൈഎഫ്ഐ തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home