പത്രികയിൽ പാർടിയുടെ പേരെഴുതാൻ പാലായിലെ യുഡിഎഫ് സ്ഥാനാർഥിക്ക് ഭയം: പ്രൊഫ. ലോപ്പസ് മാത്യു

പാലാ
പാലായിൽ ജോസ് കെ മാണിക്കെതിരെ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥിക്ക് നാമനിർദേശ പത്രികയിൽ സ്വന്തം പാർടിയുടേയോ മുന്നണിയുടേയോ പേരെഴുതാൻ ഭയമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു പ്രസ്‌താവനയിൽ പറഞ്ഞു. യുഡിഎഫിൽ നിന്നു പോലും മറച്ചുവച്ച് സ്വതന്ത്ര സ്ഥാനാർഥിയായാണ് പത്രിക നൽകിയത്. പിന്താങ്ങുന്ന യുഡിഎഫിനെ പോലും അദ്ദേഹം വഞ്ചിച്ചിരിക്കുകയാണ്. സ്വതന്ത്രനാണെന്നങ്കിൽ എപ്പോഴും ഏതു സമയത്തും എവിടേക്കും കാലുമാറാമെന്നുള്ള സൗകര്യം ലഭിക്കും. യുഡിഎഫ് ഒരിടത്തു പോലും പാലായിൽ സ്വതന്ത്രനാണ് മത്സരിക്കുന്നതെന്ന് പറഞ്ഞിട്ടില്ല. രജിസ്ട്രേഷൻ മാത്രമുള്ള കെഡിപി എന്ന പാർടിക്കാണ് സീറ്റ് നൽകിയതെന്നും ലോപ്പസ് മാത്യു പറഞ്ഞു.










0 comments