ഒന്പതിടത്തും യുഡിഎഫ്

കോട്ടയം
നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഒന്പത് മണ്ഡലങ്ങളിലും യുഡിഎഫിന് വിജയം. കോൺഗ്രസ് സ്ഥാനാർഥികളായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ(കോട്ടയം ഭൂരിപക്ഷം: 35,986), നാട്ടകം സുരേഷ്(ഏറ്റുമാനൂർ 19,752), കെ ബിനിമോൻ(വൈക്കം 1,360 ), ചാണ്ടി ഉമ്മൻ(പുതുപ്പള്ളി 52,907), റോണി കെ ബേബി(കാഞ്ഞിരപ്പള്ളി 5,772), എം ജെ സെബാസ്റ്റ്യൻ (പൂഞ്ഞാർ 6,693) എന്നിവർ വിജയിച്ചു. കേരള കോൺഗ്രസ് സ്ഥാനാർഥികളായ മോൻസ് ജോസഫ്(കടുത്തുരുത്തി 31,300), വിനു ജോബ് കുഴിമണ്ണിൽ (ചങ്ങനാശേരി 8,368) എന്നിവരും വിജയിച്ചു. പാലായിൽ യുഡിഎഫ് സ്വതന്ത്രൻ മാണി സി കാപ്പൻ(ഭൂരിപക്ഷം: 2,991) ജയിച്ചു. എൽഡിഎഫ് സിറ്റിങ് സീറ്റുകളായ ഏറ്റുമാനൂർ, വൈക്കം, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ചങ്ങനാശേരി എന്നിവ യുഡിഎഫ് പിടിച്ചെടുത്തു. കോട്ടയം, പുതുപ്പള്ളി, കടുത്തുരുത്തി, പാലാ സീറ്റുകൾ യുഡിഎഫ് നിലനിർത്തി.










0 comments