ad
Deshabhimani

നഗരത്തിൽ ഇന്ന്‌ 
ഗതാഗത നിയന്ത്രണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 04, 2026, 12:24 AM | 1 min read

കോട്ടയം

നിയമസഭാ തെരഞ്ഞെടുപ്പ്‌ വോട്ടെണ്ണലിന്റെ ഭാഗമായി തിങ്കൾ രാവിലെ ആറ് മുതൽ കോട്ടയം നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. വോട്ടെണ്ണൽ നടപടികൾ സുരക്ഷിതവും സുതാര്യവുമായി നടത്തുന്നതിനും നഗരത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിനുമാണ് ക്രമീകരണങ്ങളെന്ന്‌ ജില്ലാ പൊലീസ്‌ മേധാവി അറിയിച്ചു. രാവിലെ ആറുമുതൽ വോട്ടെണ്ണൽ നടപടികൾ അവസാനിക്കുന്നതുവരെ കലക്ടറേറ്റ് ജങ്‌ഷൻ മുതൽ മനോരമ ജങ്‌ഷൻ വരെയുള്ള ഭാഗത്ത് കൗണ്ടിങ്‌ ഉദ്യോഗസ്ഥർ ഒഴികെയുള്ള വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ എത്തുന്ന പാര്‍ടി പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ കലക്ടറേറ്റ് ഭാഗത്ത് ആളെയിറക്കിയശേഷം നാഗമ്പടം സ്റ്റേഡിയം, പോപ്പ് മൈതാനം എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home