ad
Deshabhimani

ഐക്യവിളംബരമായി മെയ്‌ദിനാഘോഷം

തൊഴിലാളിദിനം

പാമ്പാടിയിൽ നടന്ന മെയ്‌ദിന റാലി

വെബ് ഡെസ്ക്

Published on May 03, 2026, 01:49 AM | 1 min read

കോട്ടയം

ഐതിഹാസിക തൊഴിലാളിപ്രക്ഷോഭത്തിന്റെ ജ്വലിക്കുന്ന ഓർമയുണർത്തി നാടെങ്ങും മെയ്‌ ഒന്നിന്‌ സാർവദേശീയ തൊഴിലാളിദിനം ആചരിച്ചു. അധ്വാനിക്കുന്നവർ ഒന്നിച്ചുനിൽക്കേണ്ടതിന്റെ ആവശ്യകത ഏറിവരുന്ന സാഹചര്യത്തിൽ ഐക്യവിളംബരമുയർത്തി വിവിധയിടങ്ങളിൽ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ റാലികളും പൊതുസമ്മേളനങ്ങളും നടന്നു. എല്ലാ മേഖലയിലും പണിയെടുക്കുന്നവർ കുടുംബാംഗങ്ങളോടൊപ്പം റാലികളിൽ അണിനിരന്നു. ജില്ലയിലെ 11 കേന്ദ്രങ്ങളിലാണ്‌ സിഐടിയു നേതൃത്വത്തിൽ തൊഴിലാളി റാലി നടന്നത്‌. പാന്പാടിയിൽ നടന്ന വിപുലമായ റാലി മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനംചെയ്‌തു. കടുത്തുരുത്തിയിൽ സിഐടിയു ദേശീയ സെക്രട്ടറി കെ എൻ ഗോപിനാഥനും ഏറ്റുമാനൂരിൽ മുതിർന്ന സിപിഐ എം നേതാവ്‌ വൈക്കം വിശ്വനും പൊൻകുന്നത്ത്‌ സിഐടിയു ദേശീയ ക‍ൗൺസിലംഗം കെ ജെ തോമസും ചങ്ങനാശേരിയിൽ സിഐടിയു ജില്ലാ പ്രസിഡന്റ്‌ റെജി സഖറിയയും കോട്ടയത്തും മുണ്ടക്കയത്തും സിഐടിയു ജില്ലാ സെക്രട്ടറി കെ അനില്‍കുമാറും പാലായിൽ ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ രാജേഷും തലയോലപ്പറന്പിൽ മുതിർന്ന സിപിഐ എം നേതാവ്‌ എം എം മണിയും വൈക്കത്ത്‌ ഡിവൈഎഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറി ടി ശശിധരനും ഇ‍ൗരാറ്റുപേട്ടയിൽ സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി ജോയി ജോർജും ഉദ്‌ഘാടനംചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home