ad
Deshabhimani

മഴ, എന്തൊരാശ്വാസം

the rain

പുതുമഴയായി പൊഴിയാം കനത്ത ചൂടിന് ആശ്വാസമായി ചൊവ്വാഴ്ച അപ്രതീക്ഷിതമായി പെയ്ത മഴ സ്കൂൾ ബസിലിരുന്ന് 
ആസ്വദിക്കുന്ന കുട്ടികൾ ഫോട്ടോ: മനു വിശ്വനാഥ്

വെബ് ഡെസ്ക്

Published on Jan 14, 2026, 02:46 AM | 1 min read

കോട്ടയം

കാത്തിരുന്നൊരു മഴയെത്തി; ചൂടത്തെന്തൊരാശ്വാസം. നിനച്ചിരിക്കാതെയാണ്‌ ജില്ലയിൽ മിക്കയിടത്തും ചൊവ്വാഴ്‌ച ഉച്ചക്കു ശേഷം മഴ പെയ്‌തത്‌. വേനലിന്റെ എല്ലാ ലക്ഷണങ്ങളും ഇപ്പോഴേ തുടങ്ങിയിരുന്നു. രാത്രിയിലടക്കം ചൂടാണ്‌. മഴ പെയ്‌തത്‌ ഉഷ്‌ണം തെല്ലൊന്ന്‌ ശമിപ്പിച്ചു. എന്നാൽ അപ്രതീക്ഷിതമായി എത്തിയ മഴ പലർക്കും ബുദ്ധിമുട്ടുമുണ്ടാക്കി. പകൽ മൂന്നോടെ തുടങ്ങിയ മഴ ഒരു മണിക്കൂറോളം നീണ്ടുനിന്നു. മലയോരമേഖലയിൽ കുറവായിരുന്നെങ്കിലും കോട്ടയം നഗരത്തിൽ ശക്തമായി പെയ്‌തു. തിങ്കളാഴ്‌ചയും പകൽ കുറച്ചുനേരം മൂടിക്കെട്ടിയ അന്തരീക്ഷം ഉണ്ടായിരുന്നെങ്കിലും പെയ്‌തിരുന്നില്ല. രാജ്യത്തെ തന്നെ ഉയർന്ന ചൂട്‌ അനുഭവപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ്‌ കോട്ടയം. ശനിയാഴ്ച 35.5 ഡിഗ്രി സെൽഷ്യസ്‌ ആയിരുന്നു ചൂട്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home