ad
Deshabhimani

കർഷകരുടെ മാർച്ച്‌ ഇന്ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 02, 2026, 02:38 AM | 1 min read

കോട്ടയം

നെല്ലിന്റെ താങ്ങുവില നൽകുന്നത് സംസ്ഥാന സർക്കാർ നിർത്തലാക്കണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദേശത്തിനെതിരെ കേരള കർഷകസംഘം നേതൃത്വത്തിൽ കർഷകർ പ്രതിഷേധിക്കും. കോട്ടയത്ത്‌ ഹെഡ് പോസ്റ്റ്‌ ഓഫീസിലേക്ക് തിങ്കളാഴ്‌ച മാർച്ചും ധർണയും നടക്കും. രാവിലെ പത്തിന്‌ തിരുനക്കര മോട്ടോർ തൊളിലാളി യൂണിയൻ ഓഫീസിനു സമീപത്താണ്‌ മാർച്ച്‌ ആരംഭിക്കുന്നത്‌. പ്രതിഷേധ ധർണ കർഷകസംഘം സംസ്ഥാന ട്രഷറർ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റിയംഗങ്ങൾ പങ്കെടുക്കും. നെൽകർഷകരുടെ നട്ടെല്ലൊടിക്കുന്ന തീരുമാനത്തിനെതിരെ സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ്‌ കോട്ടയത്തെ മാർച്ച്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home