കട്ടച്ചിറ കാവടിഘോഷയാത്ര ഒന്നിന്
കിടങ്ങൂർ ഉത്സവത്തിന് കൊടിയേറി

കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി കെടങ്ങശ്ശേരി തരണനെല്ലൂർ രാമൻ നമ്പൂതിരിപ്പാടിന്റെയും മേല്‍ശാന്തി നാരായണന്‍ വിഷ്ണുദാസിന്റെയും കാര്‍മികത്വത്തിൽ കൊടിയേറ്റുന്നു
കിടങ്ങൂർ
കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ഉത്സവത്തിന് കൊടിയേറി. ചൊവ്വ രാത്രി 9 ന് ക്ഷേത്രം തന്ത്രി ഇരിങ്ങാലക്കുട കെടങ്ങശ്ശേരി തരണനെല്ലൂർ ബ്രഹ്മശ്രീ രാമൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി ബ്രഹ്മശ്രീ വാരിക്കാട് നാരായണൻ വിഷ്ണുദാസിന്റെയും കർമികത്വത്തിലായിരുന്നു കൊടിയേറ്റ്. ഗോപാലകൃഷ്ണൻമാരാരുടെ നേതൃത്വത്തിൽ ചെണ്ടമേളം നടന്നു. തുടർന്ന് ടി എസ് രാധാകൃഷ്ണൻജിയുടെ നേതൃത്വത്തിൽ ഭക്തിഗാന തരംഗിണി നടന്നു. മാർച്ച് ഒന്നിന് രാവിലെ ഒൻപതിന് കട്ടച്ചിറ കവലയിൽനിന്ന് വർണഭമായ കാവടി ഘോഷയാത്ര നടക്കും. ഒൻപതാം ഉത്സവമായ മാർച്ച് നാലിന് വൈകിട്ട് കുടമാറ്റവും പൂരപ്രപഞ്ചവും നടക്കും. മാർച്ച് അഞ്ചിന് ആറാട്ടോടുകൂടി സമാപിക്കും.










0 comments