ad
Deshabhimani

മഴക്കാലപൂർവ ശുചീകരണവുമായി കെഎസ്‌ടിഎ

sucheekaranam

കെഎസ്‌ടിഎയുടെ മഴക്കാല പൂർവ ശുചീകരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടയം നഗരസഭാ കൗൺസിലർ 
ഷീജ അനിൽ നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on May 27, 2026, 03:33 AM | 1 min read

കോട്ടയം മഴക്കാലപൂർവ ശുചീകരണത്തിൽ സജീവമായി കേരളാ സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ. ഇതിന്റെ ഭാഗമായി ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസ് പരിസരവും വഴിയും കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടയം നഗരസഭാ കൗൺസിലർ ഷീജ അനിൽ നിർവഹിച്ചു. ടീച്ചേഴ്സ് ബ്രിഗേഡ് പരിപാടിക്ക് നേതൃത്വം നൽകി. കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം കെ ജെ പ്രസാദ്, ജില്ലാ സെകട്ടറി ടി രാജേഷ്, സംസ്ഥാന കമ്മിറ്റിയംഗം വി കെ ഷിബു, ബ്രിഗേഡ് ജില്ലാ ക്യാപ്ടൻ കെ രാജകുമാർ, ജില്ലാ ട്രഷറർ ബിറ്റു പി ജേക്കബ്, ജില്ലാ വൈസ് പ്രസിഡന്റ്‌ പി ആർ പ്രവീൺ, ജില്ലാ ജോയിന്റ്‌ സെക്രട്ടറിമാരായ റീമ വി കുരുവിള, പി ബിന്ദു എന്നിവർ നേതൃത്വം നൽകി. 13 സബ് ജില്ലകളിലും വരും ദിവസങ്ങളിൽ ശുചീകരണം തുടരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home