ad
Deshabhimani

സ്‌പെഷ്യൽ ഡ്രൈവിൽ പിടിയിലായത്‌ 287 പേർ

ലഹരിക്ക്‌ പൂട്ടിട്ട ആഘോഷക്കാലം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jan 11, 2026, 12:14 AM | 1 min read

കോട്ടയം

ക്രിസ്‌മസ്‌–- പുതുവത്സരം ആഘോഷങ്ങളിലെ ലഹരി ഉപയോഗത്തിന്‌ കടിഞ്ഞാണിട്ട്‌ എക്‌സൈസ്‌. ആഘോഷങ്ങൾ അതിര്‌ വിടാതിരിക്കാനും ലഹരിയുടെ ഒഴുക്ക്‌ തടയാനുമായി എക്‌സൈസിന്റെ നേതൃത്വത്തിൽ നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ പിടിയിലായത്‌ 287 പേരാണ്‌. ഡിസംബർ ഒന്ന്‌ മുതൽ ജനുവരി അഞ്ച്‌ വരെയായിരുന്നു പ്രത്യേക പരിശോധന. 201 അബ്‌കാരി കേസുകളിലായി 195 പേരെയും 91 എൻഡിപിഎസ്‌ (മയക്കുമരുന്നുമായി ബന്ധപ്പെട്ടവ) കേസുകളിൽ നിന്ന്‌ 92 പേരുമാണ്‌ പിടിയിയിലായത്‌. ലഹരി സംഘങ്ങളെ പൂട്ടാൻ ആഘോഷ വേദികൾ, ടൂറിസം കേന്ദ്രങ്ങൾ, റിസോർട്ടുകൾ എന്നിവിടങ്ങൾ കൂടാതെ എക്‌സൈസിന്റെ ഹോട്ട്‌ സ്‌പോട്ട് ലിസ്റ്റിലുള്ള പ്രദേശങ്ങൾ, സ്‌കൂൾ, കോളേജ്, ബസ് സ്റ്റാൻഡ് പരിസരങ്ങൾ, റെയിൽവേ സ്‌റ്റേഷന്‌ സമീപങ്ങളിലും പരിശോധന നടത്തി. 1226 റെയ്‌ഡുകൾ ഇ‍ൗ കാലയളവിൽ നടത്തി. 502 കോട്‌പ (പുകയില ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ടവ) കേസുകളിലായി 1,00,600 രൂപ പിഴയും ഇ‍ൗടാക്കിയിട്ടുണ്ട്‌. കൂടാതെ 4.172 ഗ്രാം കഞ്ചാവ്‌, 4.129 ഗ്രാം എംഡിഎംഎ, 2.240 ഗ്രാം നൈട്രോസെപാം ടാബ്‌ലെറ്റ്‌ തുടങ്ങിയ മാരക ലഹരി വസ്തുക്കളും പരിശോധനയിൽ കണ്ടെത്തി. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയായിരുന്നു പ്രത്യേക പരിശോധന. പരിശോധനയ്ക്കായി രണ്ട്‌ സ്‌ട്രൈക്കിങ് ഫോഴ്‌സിനൊപ്പം ഹൈവേ പൊലീസ്‌ സംഘവുമുണ്ടായിരുന്നു. തുർന്നുള്ള ദിവസങ്ങളിലും ഉണ്ടാകുമെന്ന്‌ എക്‌സൈസ്‌ കോട്ടയം ഡെപ്യൂട്ടി കമീഷണർ കെ ആർ അജയ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home