വൈക്കത്ത് സോളാർ ബോട്ടുകളുടെ ഉദ്ഘാടനം ഇന്ന്

വൈക്കം
തവണക്കടവ്–- വൈക്കം ജലപാതയിൽ അനുവദിച്ച മൂന്ന് സോളാർ ബോട്ടുകളുടെയും ഫൈബർ കറ്റാമറൈൻ ബോട്ടിന്റെയും വൈക്കം സ്റ്റേഷൻ ഓഫീസ് സൗരോർജവൽക്കരണം ഉദ്ഘാടനവും വെള്ളിയാഴ്ച നടക്കും. വൈകിട്ട് നാലിന് വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ മന്ത്രി കെ ബി ഗണേഷ് കുമാർ ഉദ്ഘാടനംചെയ്യും. സി കെ ആശ എംഎൽഎ അധ്യക്ഷയാകും. പുതിയ ബോട്ടുകൾ വരുന്നതോടെ നാല് സോളാർ ബോട്ട് വൈക്കത്ത് സർവീസ് നടത്തും. 2017ലാണ് ഇന്ത്യയിലെ ആദ്യ സോളാർ ബോട്ടായ 'ആദിത്യ' വൈക്കത്ത് സർവീസ് തുടങ്ങിയത്. ഇത് വിജയമായതോടെയാണ് പുതിയ ബോട്ടുകൾ അനുവദിച്ചത്. സോളാർ ബോട്ടുകൾക്ക് അന്തരീക്ഷ മലിനീകരണവും ശബ്ദമലിനീകരണവും ഇല്ലാതെ സർവീസ് നടത്താനാകും. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്നതിനാൽ ഇന്ധനച്ചെലവുമില്ല. പരമ്പരാഗത സർവീസിനെ അപേക്ഷിച്ച് അറ്റകുറ്റപ്പണികളും കുറവാണ്.










0 comments