ad
Deshabhimani

കാലാവസ്ഥ വ്യതിയാന പഠനവുമായി ശ്രീ ശബരീശ 
കോളേജ് വിദ്യാർഥികൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 02, 2025, 02:29 AM | 1 min read

കാഞ്ഞിരപ്പള്ളി

മുരിക്കുംവയൽ ശ്രീ ശബരീശ കോളേജ് എംഎസ്ഡബ്ല്യൂ വിദ്യാർഥികൾ പരിസ്ഥിതി -കാലാവസ്ഥ വ്യതിയാന ഗ്രാമ പഠനവുമായി ഹിമാചൽ പ്രദേശിൽ ക്യാമ്പ് സംഘടിപ്പിച്ചു. പാർഷ, രംഗ്രി, മണാലി, കുളു തുടങ്ങിയ വിവിധ മേഖലകളിലെ ഗ്രാമങ്ങൾ സന്ദർശിച്ച് പ്രകൃതി ദുരന്ത അതിജീവനത്തിനുള്ള ഗ്രാമീണരുടെ പ്രാദേശിക അറിവുകളുടെ വിവരശേഖരണം നടത്തി. ശ്രീ ശബരീശ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് എം ജിജീഷ്, സോഷ്യൽ വർക്ക് വിഭാഗം അസിസ്റ്റന്റ്‌ പ്രൊഫസറും ക്യാമ്പ് ഡയറക്ടറുമായ വി ജി ഹരീഷ്കുമാർ, അധ്യാപകരായ അശ്വതി അനിൽ, കെ സി അർജുൻ, ട്രയിനി സോഷ്യൽ വർക്കേഴ്സായ ഓഷീൻ മാഗ്ദലിൻ പാദുവ, ഷാൻ ജലീൽ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. ഭവന സന്ദർശനം, പങ്കാളിത്ത ഗ്രാമപഠനം, ബിയാസ് നദീ തീരത്തെ നിരീക്ഷണ പഠനങ്ങൾ എന്നിവയിലൂടെ കാലാവസ്ഥ വ്യതിയാനത്തെയും പ്രകൃതി ദുരന്തങ്ങളെയും സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കി വികസന ഏജൻസികൾക്ക് സമർപ്പിക്കും. 26ന് മണാലിയിലെ ബാനുപുൾ ഗ്രാമത്തിൽ ആരംഭിച്ച ക്യാമ്പ് നാലിന് സമാപിക്കും. തിങ്കളാഴ്‌ച ഡൽഹി സർവകലാശാലയിൽ എംഎസ്ഡബ്ല്യൂ വിദ്യാർഥികൾ ആശയവിനിമയ പരിപാടിയും സംഘടിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home