ഐടിഐകളിലും എസ്എഫ്‌ഐ തേരോട്ടം

ഐടിഐ തെരഞ്ഞെടുപ്പിൽ വിജയിച്ച ഏറ്റുമാനൂർ ഗവ. ഐടിഐയിലെ എസ്‌എഫ്‌ഐ പ്രവർത്തകരുടെ ആഹ്ളാദ പ്രകടനം
കോട്ടയം
ജില്ലയിലെ ഐടിഐകളിൽ എസ്‌എഫ്‌ഐ തേരോട്ടം. ജില്ലയിലെ നാല് ഗവ. ഐടിഐകളിലും തൂവെള്ളക്കൊടി വീണ്ടുമുയർത്തിയാണ് എസ്‌എഫ്‌ഐ കരുത്ത് കാട്ടിയത്. പള്ളിക്കത്തോട്, ഏറ്റുമാനൂർ, തിരുവാർപ്പ്, പെരുവ ഗവ. ഐടിഐകളിലാണ് എസ്‌എഫ്‌ഐ വിജയക്കൊടി പാറിച്ചത്. വിജയികളും എസ്‌എഫ്‌ഐ പ്രവർത്തകരും ആഹ്ലാദപ്രകടനം നടത്തി. വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിനുള്ള നോമിനേഷൻ പ്രക്രിയ പൂർത്തിയായപ്പോൾ തന്നെ തിരുവാർപ്പ്, പെരുവ ഐടിഐകളിൽ എസ്‌എഫ്‌ഐ എതിരില്ലാതെ വിജയിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ വിജയിച്ചു. ചെയർമാൻ, ജനറൽ സെക്രട്ടറി എന്നക്രമത്തിൽ: പെരുവ ഗവ. ഐടിഐ: സി ആർ അനന്ത കൃഷ്‌ണൻ, സൗമ്യ ഷെൽജി. പള്ളിക്കത്തോട് ഗവ. ഐടിഐ: ആകാശ് രാജു, അനന്തു രാജ്. ഏറ്റുമാനൂർ ഗവ. ഐടിഐ: അർജുൻ ബാബു, പി എ അഖിൽ കൃഷ്‌ണൻ. തിരുവാർപ്പ് ഗവ. ഐടിഐ: കാശിനാഥൻ, ഹരികൃഷ്‌ണൻ. വിജയികളെയും വിജയത്തിനായി പ്രവർത്തിച്ച എല്ലാ വിദ്യാർഥികളെയും എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി അഭിവാദ്യം ചെയ്‌തു.









0 comments