സെന്‍സസ്; ജില്ലയില്‍ സെല്‍ഫ് എന്യുമറേഷന്‍ തുടങ്ങി

സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ ടി തോമസിന്റെ വീട്ടില്‍ കലക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ സാന്നിധ്യത്തില്‍ സെന്‍സസിന്റെ സെല്‍ഫ് എന്യുമറേഷന്‍ നടത്തുന്നു
കോട്ടയം
ദേശീയ സെന്‍സസിന്റെ ഭാഗമായുള്ള സെല്‍ഫ് എന്യുമറേഷന് ജില്ലയില്‍ തുടക്കമായി. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ ടി തോമസിന്റെ വസതിയില്‍ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ കലക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ സാന്നിധ്യത്തില്‍ സെല്‍ഫ് എന്യുമേറഷന്‍ നടത്തി. അഡീഷണല്‍ ജില്ലാ സെന്‍സസ് ഓഫീസര്‍ പി എ അമാനത്ത്, സെന്‍സസ് മാസ്റ്റര്‍ ട്രെയിനര്‍ എം അരുണ്‍ എന്നിവര്‍ ഒപ്പമുണ്ടായി. തുടര്‍ന്ന് കലക്ടറേറ്റില്‍ ജീവനക്കാര്‍ സെല്‍ഫ് എന്യുമറേഷന്‍ നടത്തി. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണിയും ചടങ്ങില്‍ പങ്കെടുത്തു. https://se.census.gov.in/ എന്ന പോര്‍ട്ടലില്‍ കുടുംബങ്ങള്‍ സ്വന്തമായി വിവരങ്ങള്‍ രേഖപ്പെടുത്തുന്ന സെല്‍ഫ് എന്യുമറേഷന് 30വരെ സൗകര്യമുണ്ടാകും. വീടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാത്രമാണ് സെല്‍ഫ് എന്യൂമറേഷനിലൂടെ നല്‍കാന്‍ കഴിയുക. 34 ചോദ്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.










0 comments