ad
Deshabhimani

പാഠപുസ്‌തകങ്ങൾ കിട്ടിയില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 30, 2026, 12:52 AM | 1 min read

കോട്ടയം

സ്കൂൾ തുറന്ന് ഒരു മാസം കഴിഞ്ഞിട്ടും സ്കൂളുകളിൽ ആവശ്യത്തിന് പാഠപുസ്തകങ്ങൾ എത്തിയില്ല. ഒന്നുമുതൽ പത്തുവരെ 2, 46, 242 പുസ്തകങ്ങൾക്കാണ്‌ വിദ്യാർഥികൾ കാത്തിരിക്കുന്നത്. പഠനം പ്രക്രിയ സുഗമമായി മുന്നോട്ട് കൊണ്ടുപോകാനാവാതെ അധ്യാപകർ പ്രതസന്ധിയിലാണ്‌. ജില്ലയിൽ -ഒന്നുമുതൽ 10 വരെ ക്ലാസുകളിലായി 13, 08, 576 ഒന്നാംവോളിയം പുസ്തകങ്ങളാണ് വിതരണം ചെയ്യേണ്ടത്. 251 സ്കൂൾ സൊസൈറ്റികൾ വഴിയാണ് വിവിധ സ്കൂളുകളിലേക്കുള്ള പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. വിവിധ ക്ലാസുകളിലെ സംസ്‌കൃതം, മലയാളം, ഇംഗ്ലീഷ്‌ തുടങ്ങിയ പുസ്‌തകങ്ങളാണ്‌ ഇനിയും കിട്ടാനുള്ളത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home