ad
Deshabhimani

പ്രഖ്യാപനത്തിൽ ഒതുങ്ങി ബക്രീദ്‌ കിറ്റ്‌; 
വാങ്ങാൻപോയവർക്ക്‌ നിരാശ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 27, 2026, 03:35 AM | 1 min read

കോട്ടയം ബക്രീദ്‌ പ്രമാണിച്ച് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രത്യേക ഭക്ഷ്യക്കിറ്റ് വിതരണം പ്രഖ്യാപനത്തിൽ ഒതുങ്ങി. കിറ്റ് വിതരണത്തിനുള്ള അവസാന ദിവസം ചൊവ്വാഴ്ചയായിരുന്നിട്ടും ജില്ലയിലെ സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ ആവശ്യത്തിന് കിറ്റുകൾ ലഭ്യമായില്ല. ഉത്സവവിപണിയിലെ വിലക്കയറ്റത്തിൽ ആശ്വാസം പ്രതീക്ഷിച്ച് അവസാന ദിവസവും കിറ്റിനായി എത്തിയവർക്ക് സാധനങ്ങൾ ലഭിക്കാതെ നിരാശരായി മടങ്ങേണ്ടി വന്നു. ആവശ്യക്കാർക്ക് നൽകാനുള്ള അത്രയും കിറ്റുകൾ സപ്ലൈകോ കേന്ദ്രങ്ങളിൽ എത്തിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ജില്ലയിലെ പല ഒ‍ൗട്ട്‌ലെറ്റുകളിലും ആവശ്യാനുസരണം കിറ്റുകൾ ലഭിച്ചില്ല. വൈക്കത്ത്‌ പ്രവർത്തിക്കുന്ന ഔട്ട്‌ലെറ്റിൽ ആകെ അഞ്ച് കിറ്റുകൾ മാത്രമാണ് വിതരണത്തിനെത്തിയത്. കിറ്റ് വിതരണം ചൊവ്വാഴ്‌ച അവസാനിക്കവേ ആവശ്യക്കാരിൽ പകുതി പേർക്കുപോലും കിറ്റ് ലഭ്യമാക്കാൻ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന് സാധിച്ചില്ലെന്ന്‌ പരാതി ഉയർന്നു. മൂന്നുകിലോ ബിരിയാണി അരി, ഒരു കിലോ പഞ്ചസാര, ഒരു ലിറ്റർ ശബരി വെളിച്ചെണ്ണ, ഒരു കിലോ ശബരി അപ്പംപൊടി, ശബരി ബ്രാൻഡിലുള്ള 250 ഗ്രാം ഗോൾഡ് ചായപ്പൊടി, 100 ഗ്രാം മീറ്റ് മസാല, 50 ഗ്രാം ഗരംമസാല, 100 ഗ്രാം ചിക്കൻമസാല, 100 ഗ്രാം കുരുമുളകുപൊടി, 50 ഗ്രാം മസാലക്കൂട്ട് എന്നിവയടങ്ങിയ 1101 രൂപ വരുന്ന പത്തിന ഭക്ഷ്യ സാധനങ്ങൾ അടങ്ങിയ കിറ്റ്‌ 850 രൂപയ്ക്ക് നൽകുന്നുവെന്നായിരുന്നു സപ്ലൈകോ വാഗ്ദാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home