ഓർമകളിൽ ജ്വലിച്ച് നീണ്ടൂർ

നീണ്ടൂർ രക്തസാക്ഷി ദിനാചരണത്തിന്റെ പൊതുസമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്യുന്നു
നീണ്ടൂർ
അനശ്വര രക്തസാക്ഷികളായ ആലി, വാവ, ഗോപി എന്നിവരുടെ ഓർമകളിൽ വീണ്ടും ജ്വലിച്ച് നീണ്ടൂർ. 54 –ാമത് വാർഷിക ദിനാചരണം സമുചിതമായി ആചരിച്ചു. സമാപന ദിനമായ ശനി രാവിലെ ആയിരവേലിയിൽനിന്ന് നൂറുകണക്കിന് അളുകൾ അണിനിരന്ന് പുഷ്പാർച്ചന റാലി സംഘടിപ്പിച്ചു. തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. കെഎസ്‌കെടിയു ജില്ല സെക്രട്ടറി എം കെ പ്രഭാകരൻ അനുസ്മരണ പ്രഭാഷണം നടത്തി. വൈകിട്ട് കൈപ്പുഴ പള്ളിത്താഴെനിന്ന് പ്രാവട്ടത്തേക്ക് പൊതുപ്രകടനം നടന്നു. ചുവപ്പ് വളന്റിയർമാർ അകമ്പടിയേകി. പൊതുസമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്തു. സിപിഐ എം ഏരിയ സെക്രട്ടറി ബാബു ജോർജ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ, ജില്ലാ സെക്രട്ടറിയറ്റംഗം കെ എൻ വേണുഗോപാൽ, കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ് പി വി സുനിൽ, സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ എം എസ് സാനു, വി ജയപ്രകാശ്, ഇ എസ് ബിജു, ജില്ലാ പഞ്ചായത്തംഗം ആനന്ദ് ബാബു, കെഎസ്‌കെടിയു ജില്ല കമ്മിറ്റിയംഗം എം കെ ശശി, ഏരിയ സെക്രട്ടറി പി എസ് വിനോദ്, ജനാധിപത്യ മഹിള അസോ. ജില്ലാ കമ്മിറ്റിയംഗം എൻ ജെ റോസമ്മ എന്നിവർ സംസാരിച്ചു. സിപിഐ എം ലോക്കൽ സെക്രട്ടറി കെ ആർ സനൽ സ്വാഗതവും ജി രാജൻ നന്ദിയും പറഞ്ഞു.










0 comments