മഴക്കാലപൂർവ ശുചീകരണം അവതാളത്തിൽ
ജനങ്ങൾ ചോദിക്കുന്നു... ഇപ്പോഴല്ലെങ്കിൽ എപ്പോൾ

നഗരത്തിൽ ചാലുകുന്നിന് സമീപം ശ്രീനിവാസ അയ്യർ റോഡിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യ കൂമ്പാരം
കോട്ടയം
കാലവർഷം പടിവാതിൽക്കൽ നിൽക്കെ താളംതെറ്റി മഴക്കാല പൂർവശുചീകരണം. ഒരാഴ്ചയായി ജില്ലയിൽ പലയിടത്തും വേനൽമഴയുണ്ട്. കാലവർഷത്തിന്റെ വരവ് സംബന്ധിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുംവന്നു. പല തദ്ദേശസ്ഥാപനങ്ങളിലും മഴക്കാലപൂർവ ശുചീകരണത്തിനായുള്ള ആലോചനായോഗങ്ങൾ നടന്നതേയുള്ളൂ. കോട്ടയം സഗരസഭ ഉൾപ്പെടെ യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ മഴക്കാല പൂർവ ശുചീകരണത്തിന് മുൻകൈ എടുക്കുന്നില്ല. മഴവെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിന് റോഡുകളുടെ വശങ്ങളിലുള്ള ഓടകൾ വൃത്തിയാക്കൽ പലയിടത്തും ഇനിയും തുടങ്ങിയിട്ടില്ല. ഓടകളിൽ മാലിന്യം അടിഞ്ഞിരിക്കുകയാണ്. നഗരസഭയിലെ പല ഡിവിഷനുകളിലും മഴക്കാലപൂർവ ശുചീകരണം തുടങ്ങിയിട്ടുപോലുമില്ല. കാലവർഷം വരുന്നതോടെ കനത്ത വെള്ളക്കെട്ടിനും പകർച്ചവ്യാധികൾക്കും ഇതിടയാക്കും.










0 comments