ad
Deshabhimani

വല്ലാത്ത പണിയായി പോയി

Railway

കോട്ടയം റെയിൽവേ സ്റ്റേഷനിലെ പ്രധാന കവാടത്തിലെ റോഡ്‌ പൊളിച്ചുപണിയുന്നു

വെബ് ഡെസ്ക്

Published on Nov 16, 2025, 01:58 AM | 1 min read

കോട്ടയം

കാത്തുകാത്തിരുന്ന്‌ കോട്ടയം റെയിൽവേ സ്‌റ്റേഷനിലേക്കുള്ള റോഡിന്റെ അറ്റകുറ്റപ്പണി തുടങ്ങിയതോടെ വലഞ്ഞ്‌ യാത്രക്കാർ. പ്രധാന കവാടത്തിന്‌ മുന്നിലെ കുഴികൾ അടയ്ക്കാൻ അറ്റകുറ്റപ്പണി ആരംഭിച്ചതിന്‌ പിന്നാലെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ കനത്ത ട്രാഫിക്‌ ബ്ലോക്കാണ്‌ അനുഭവപ്പെടുന്നത്‌. ഏറെനാളായി റോഡ്‌ നന്നാക്കണമെന്ന ആവശ്യമുയർന്നിട്ടും അറ്റകുറ്റപ്പണി ശബരിമല തീർഥാടനം തുടങ്ങുന്നതിന്‌ തൊട്ടുമുമ്പ്‌ ആരംഭിച്ചതിനെതിരെ വ്യാപക വിമർശനമുയരുകയാണ്‌. ശബരിമല തീർഥാടനത്തിനുള്ള യാത്രക്കാർ ദിവസങ്ങൾക്ക്‌ മുമ്പ്‌ സ്‌റ്റേഷനിൽ എത്തിത്തുടങ്ങിയിരുന്നു. ഇതോടെ പതിവിലും കൂടുതൽ വാഹനങ്ങളാണ്‌ ഓരോദിവസവും സ്‌റ്റേഷനിൽ വരുന്നത്‌. ​ തിങ്കളാഴ്ച മുതലാണ്‌ പ്രധാന കവാടത്തിന്‌ മുന്നിലുള്ള ഭാഗത്തെ തകർന്ന്‌ കിടന്ന റോഡ് കോൺക്രീറ്റ് ചെയ്യുന്ന ജോലികൾ ആരംഭിച്ചത്. റോഡിന്റെ ഒരു ഭാഗം മാത്രം തുറന്നതോടെ വാഹനങ്ങൾ ഇറങ്ങുന്നതും കയറുന്നതും ഒരേ വഴിയിലൂടെയാണ്‌. മണ്ഡലകാലത്തോടനുബന്ധിച്ച്‌ ശബരിമല തീർഥാടകർക്കായുള്ള കെഎസ്‌ആർടിസി ബസുകൾ ഉൾപ്പെടെ സ്‌റ്റേഷനിലുണ്ടാകും. ഇ‍ൗ സാഹചര്യത്തിൽ ട്രെയിൻവരുന്ന സമയത്ത്‌ വലിയബ്ലോക്കാണ്‌ അനുഭവപ്പെടുന്നത്‌. ഇവിടുത്തെ പാർക്കിങ് ഏരിയയിലേക്ക്‌ പോലും ഇരുചക്രവാഹനങ്ങൾ കയറാൻ ബുദ്ധിമുട്ടുന്ന സാഹചര്യമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home