ചോദ്യപേപ്പർ മാറി
പിഎസ്‌സി അനാസ്ഥയ്‌ക്കെതിരെ എസ്എഫ്ഐ പ്രതിഷേധം

കോട്ടയം
പിഎസ്‌സി പരീക്ഷ റദ്ദാക്കിയതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. സംസ്ഥാന സെക്രട്ടറിയറ്റംഗം വൈഷ്ണവി ഷാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അസ്‌ലം മുഹമ്മദ് കാസിം അധ്യക്ഷനായി. ജില്ലാ സെക്രട്ടറി രാഹുൽ രാജേന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആദിത്യ എസ് നാഥ്, നിഖിത മനോജ്, ജില്ലാ വൈസ് പ്രസിഡന്റ് എസ് നന്ദു, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ വിഷ്ണു ഷാജി, അമലേന്തു എന്നിവർ സംസാരിച്ചു.









0 comments