ad
Deshabhimani

തിരഞ്ഞ്‌ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ച് പൊലീസ്

ദേഹത്ത്‌ തീകൊളുത്തി ഓടിമറഞ്ഞ്‌ ഗൃഹനാഥൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 11, 2026, 02:17 AM | 1 min read

കോട്ടയം

തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ഓടി മറഞ്ഞയാളെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ച്‌ കോട്ടയം വെസ്റ്റ് പൊലീസ്. തിങ്കൾ രാത്രി 9.30ഓടെയാണ്‌ സംഭവം. വേളൂർ സ്വരമുക്ക് ഭാഗത്ത് ഒരാൾ വീട്ടിൽ മദ്യപിച്ച് ബഹളമുണ്ടാക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ്‌ എസ്‌ഐ ജയകുമാർ, സിപിഒ പ്രതാപൻ എന്നിവർ സ്ഥലത്തെത്തിയത്‌. മദ്യലഹരിയിലായിരുന്ന ഗൃഹനാഥൻ ഈ സമയം മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് സ്വയം തീ കൊളുത്തുകയും വീട്ടിൽനിന്ന് ഓടിപ്പോവുകയുമായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ്‌ പൊലീസ് ഇയാളെ കണ്ടെത്തിയത്‌. തുടർന്ന്‌ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഗൃഹനാഥന്‌ 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home