ദേശാഭിമാനി വാക്കറൂ പൊളിക്വിസ്
ബംബർ സമ്മാനം നൽകി

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദേശാഭിമാനി സംഘടിപ്പിച്ച "പൊളി ക്വിസ്" മത്സരത്തിന്റെ ബമ്പർ സമ്മാന വിജയി കണ്ണൂർ സ്വദേശി സി പ്രദീപന് ജനറൽ മാനേജർ കെ ജെ തോമസ് ബൈക്ക് കൈമാറുന്നു
കോട്ടയം
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ദേശാഭിമാനി സംഘടിപ്പിച്ച ‘പൊളി ക്വിസ്' മത്സരത്തിലെ ബംബർ സമ്മാനമായ ബൈക്ക് വിജയിക്ക് കൈമാറി. കോട്ടയത്ത് നടന്ന ചടങ്ങിൽ ജനറൽ മാനേജർ കെ ജെ തോമസിൽനിന്നും കണ്ണൂർ പെരളശേരി എഴുത്തുപള്ളിക്കാട്ടിൽ വീട്ടിൽ സി പ്രദീപൻ ബൈക്ക് ഏറ്റുവാങ്ങി. പയ്യന്നൂർ കെഎസ്‌ഇബി 110 കെവി സബ്‌സ്‌റ്റേഷനിൽ ഓവർസിയറാണ് പ്രദീപൻ. ജനാധിപത്യ പ്രക്രിയയെയും തെരഞ്ഞെടുപ്പ് ചരിത്രത്തെയും മുൻനിർത്തി വായനക്കാർക്കായി ഒരുക്കിയ ക്വിസ് മത്സരത്തിന് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്. പത്രത്തിലെ തെരഞ്ഞെടുപ്പ് പേജിൽ പ്രസിദ്ധീകരിച്ച ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകിയവരിൽനിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്. മത്സരത്തിന്റെ ഭാഗമായി ദിവസേന അഞ്ച് വിജയികൾക്ക് 1000 രൂപ വീതം ക്യാഷ് പ്രൈസ് നൽകിയിരുന്നു. 10 ദിവസത്തിൽ കൂടുതൽ ശരിയുത്തരം അയച്ചവരിൽനിന്ന് നറുക്കെടുപ്പിലൂടെയാണ് ബംബർ സമ്മാന ജേതാവിനെ തെരഞ്ഞെടുത്തത്. പ്രമുഖ പാദരക്ഷ നിർമാതാക്കളായ വാക്കറൂ മുഖ്യ പ്രായോജകരും ചങ്ങനാശേരി ഫെർണാണ്ടോ മോട്ടേഴ്‌സ് സഹ പ്രായോജകരുമായിരുന്നു. ചടങ്ങിൽ ഫെർണാണ്ടോ മോട്ടേഴ്‌സ് മാനേജിങ് പാർട്‌ണർ തോമസ് മാത്യു, ദേശാഭിമാനി മാർക്കറ്റിങ് മാനേജർ ഗോപൻ നമ്പാട്ട്, ന്യൂസ് എഡിറ്റർ ലെനി ജോസഫ്, ചീഫ് സർക്കുലേഷൻ മാനേജർ പ്രദീപ് മോഹൻ തുടങ്ങിയവർ പങ്കെടുത്തു.










0 comments