ad
Deshabhimani

വിജ്ഞാപനം വൈകി ആദ്യ ദിനം ആശങ്ക

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 26, 2026, 02:30 AM | 1 min read

കോട്ടയം ജില്ലയിൽ പ്ലസ്‌ വൺ പ്രവേശന നടപടികൾക്ക്‌ തുടക്കമായെങ്കിലും ആദ്യദിനം ആശങ്കയിലായി വിദ്യാർഥികൾ. പ്രവേശനത്തിനുള്ള വിജ്ഞാപനവും നടപടികൾ വ്യക്തമാക്കുന്ന സർക്കുലർ പുറത്തിറങ്ങാൻ വൈകിയതാണ്‌ വിദ്യാർഥികളെയും രക്ഷിതാക്കളെയും പ്രതിസന്ധിയിലാക്കിയത്‌. വൈകിട്ട്‌ നാലിനുശേഷമാണ്‌ പ്രവേശന പോർട്ടൽ സജ്ജമായതും നടപടികളിലേക്ക് കടക്കാനായതും. അപേക്ഷ നൽകി തുടങ്ങുന്ന തീയതിക്ക്‌ ദിവസങ്ങൾ മുന്നേ വിജ്ഞാപനവും സർക്കുലറും പുറത്തിറക്കി സമയബന്ധിതമായി പൂർത്തിയാക്കുന്ന രീതിയാണ് എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ പിന്തുടർന്നിരുന്നത്. എന്നാൽ, യുഡിഎഫ്‌ സർക്കാരിന്‌ ഇത്തവണ പ്രാഥമിക ഉത്തരവുകൾ പോലും യഥാസമയം പുറപ്പെടുവിക്കാൻ കഴിഞ്ഞില്ല. പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ ചർച്ചകളും നയപരമായ തീരുമാനങ്ങളിലെ കാലതാമസവുമാണ് പ്രവേശന നടപടികൾ തുടക്കത്തിൽ തന്നെ മന്ദഗതിയിലാക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home