ad
Deshabhimani

ചിരട്ടയിൽ വിരിയും ശിൽപഭംഗി

Pieces of shrimpv

കരക‍ൗശല വസ്‌തുക്കൾക്കൊപ്പം സന്തോഷ്‌

avatar
ധനേഷ്‌ ഓമനക്കുട്ടൻ

Published on Jan 13, 2026, 01:32 AM | 1 min read

ഏറ്റുമാനൂർ

​അടുക്കളമുറ്റത്ത് എറിഞ്ഞുകളയുന്ന കരിപുരണ്ട ചിരട്ടകഷണങ്ങൾക്ക് അത്രമേൽ മനോഹരമാകാൻ കഴിയുമോ. പരുക്കൻ ചിരട്ടയിൽ വിരിയുന്ന വിസ്മയങ്ങൾകൊണ്ട് കലയുടെ പുതിയൊരു ലോകം തീർക്കാനാകുമെന്ന്‌ പറയുകയാണ്‌ നീണ്ടൂർ കൈപ്പുഴ മേക്കാവിന് സമീപം കോട്ടയരികിൽ വീട്ടിൽ കെ പി സന്തോഷ്. അടുക്കളപ്പുറത്തുനിന്ന് കിട്ടിയ ചിരട്ടയിൽ കപ്പ്‌ നിർമിച്ചായിരുന്നു തുടക്കം. കൗതുകത്തിന് തുടങ്ങിയ നിർമാണത്തിന് ഭാര്യ ബിജിയും മക്കൾ അനന്ദു, അജയ്, അനഘ എന്നിവരും കൂടെ നിന്നതോടെ പുതിയ ശിൽപങ്ങൾ പിറവിയെടുത്തു. ബുദ്ധൻ, കൃഷ്ണൻ, ഗണപതി, ശിവൻ, ഗുരുദേവൻ, മയിൽ, കൊക്ക്, മീൻ, കെട്ടുവള്ളം, നിലവിളക്ക് തുടങ്ങിയ നാൽപതോളം കലാസൃഷ്ടികളാണ്‌ ഇവിടെ നിറഞ്ഞത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home