ad
Deshabhimani

ഭൂമിയെ കാക്കാൻ

paristhithidinam

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കോളേജ് അങ്കണത്തിൽ നട്ടുപിടിപ്പിക്കാൻ തൈകളുമായി പോകുന്ന 
വിദ്യാർഥിനികൾ. കോട്ടയം സിഎംഎസ് കോളേജിൽ എംജി യൂണിവേഴ്സിറ്റിയും എൻഎസ്എസും ജയരാജ് 
ഫൗണ്ടേഷനും ചേർന്നാണ് "പക്ഷിവനം’ പദ്ധതിയുടെ ഭാഗമായി തൈകൾ വച്ചുപിടിപ്പിച്ചത്

വെബ് ഡെസ്ക്

Published on Jun 06, 2026, 12:19 AM | 1 min read

കോട്ടയം ജീവന്റെ നിലനിൽപ്പിന്‌ ഭൂമിയെ പരിപാലിക്കണമെന്ന സന്ദേശം പകർന്ന്‌ നാടെങ്ങും പരിസ്ഥിതിദിനം ആചരിച്ചു. മനുഷ്യൻ കാർന്നുതിന്നുന്ന ഭൂമിക്ക്‌ ഭാവിയിലേക്ക്‌ ഒരു പച്ചക്കുട നൽകാൻ ജില്ലയിലാകെ ആയിരക്കണക്കിന്‌ തൈകൾ നട്ടു. രാഷ്‌ട്രീയ, വിദ്യാർഥി, വനിതാ, യുവജന, പരിസ്ഥിതി, സാമുദായിക സംഘടനകളും ക്ലബ്ബുകളും സന്നദ്ധസംഘടനകളുമെല്ലാം ദിനാചരണത്തിൽ പങ്കെടുത്തു. പരിസ്ഥിതിയെ ഇല്ലാതാക്കുന്ന പ്രവർത്തനങ്ങളിൽനിന്ന്‌ ഒഴിഞ്ഞുനിൽക്കുക എന്ന സന്ദേശമായിരുന്നു പരിസ്ഥതിദിനാചരണം പകർന്നത്‌. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ്‌ പരിസരത്ത്‌ ജില്ലാ സെക്രട്ടറിയറ്റംഗം കെ എം രാധാകൃഷ്‌ണൻ മാങ്കോസ്‌റ്റിൻ തൈ നട്ടു. പരിസ്ഥിതിദിനാചരണത്തിന്റെ ജില്ലാ ഉദ്‌ഘാടനം ചിന്മയ വിദ്യാലയത്തിൽ സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ നിർവഹിച്ചു. ഫ്രാൻസിസ് ജോർജ് എംപി അധ്യക്ഷനായി. വിദ്യാലയമുറ്റത്ത് അശോകമരത്തിന്റെ തൈ നട്ടു. കേരള കർഷകസംഘത്തിന്റെ പരിസ്ഥിതി ദിനാചരണം ജില്ലാ ഉദ്ഘാടനം പന്നിമറ്റത്ത്‌ ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ നിർവഹിച്ചു. കോട്ടയം ഏരിയ സെക്രട്ടറി ടി എം രാജൻ, ടി എ മോഹനൻ, സിപിഐ എം ചിങ്ങവനം ലോക്കൽ സെക്രട്ടറി പി പി ജോയ്, ജേക്കബ് ജാതിക്കാടൻ, സിബു, ബാബു ജോർജ്, ജയകുമാർ എന്നിവർ സംസാരിച്ചു. ചങ്ങനാശേരിയിൽ ജില്ലാ പ്രസിഡന്റ്‌ ജോസഫ്‌ ഫിലിപ്പും ഏറ്റുമാനൂരിൽ ഇ എസ്‌ ബിജുവും വൈക്കത്ത്‌ ടി ടി സെബാസ്‌റ്റ്യനും തലയോലപ്പറമ്പിൽ ടി ആർ സുഗതനും കടുത്തുരുത്തിയിൽ വി ജി സുരേന്ദ്രനും പാലായിൽ വി ജി വിജയകുമാറും പൂഞ്ഞാറിൽ സി കെ ഹരിഹരനും കാഞ്ഞിരപ്പള്ളിയിൽ വി സജിനും പുതുപ്പള്ളിയിൽ കെ എസ്‌ ഗിരീഷും അയർക്കുന്നത്ത്‌ പി എൻ ബിനുവും വാഴൂരിൽ ജേക്കബ്‌ മാത്യുവും ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ ആയുർവേദ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഷാജിത ഷാഹുലും സഹപ്രവർത്തകരും ചേർന്ന് ആശുപത്രി പരിസരത്ത് ഔഷധസസ്യം നട്ടുപിടിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home