ad
Deshabhimani

ഓണമുണ്ണാം, രുചിയേറും നാടൻ സദ്യയുണ്ടേ...

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 18, 2026, 01:39 AM | 1 min read

കോട്ടയം

കാളൻ, ഓലൻ, അവിയൽ, പായസം...വയറും മനസ്സും നിറയ്‌ക്കുന്ന ഓണസദ്യ സമ്മാനിക്കാൻ കുടുംബശ്രീ വീണ്ടുമെത്തുന്നു. തൂശനിലയില്‍ തുമ്പപ്പൂ ചോറും കൊതിയൂറും കറികളും പായസങ്ങളുമായി ഇത്തവണയും ഓണവിപണി കീഴടക്കാനെത്തുകയാണ് കുടുംബശ്രീ. 26 വിഭവങ്ങളുമായി മിതമായ നിരക്കിലാണ്‌ ഈ വർഷം ഓണസദ്യ ഒരുക്കുന്നത്. പോക്കറ്റ് മാർട്ട്, ഓണക്കിറ്റുകൾ, ഓണച്ചന്തകൾ എന്നിവയ്ക്ക് പുറമേ കുടുംബശ്രീ കഫെ യൂണിറ്റും ഓണസദ്യ ഒരുക്കുന്നു. ജില്ലയിൽ എവിടെനിന്ന് വേണമെങ്കിലും സദ്യ ഓർഡർ ചെയ്യാം. ഇതിനായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ 11 ബ്ലോക്കുകൾ കേന്ദ്രീകരിച്ച് കോൾ സെന്ററുകൾ പ്രവർത്തനം തുടങ്ങി. എംഇസി(മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റ്) ഗ്രൂപ്പുകളുടെ മേൽനോട്ടത്തിലാണ് കോൾ സെന്ററുകളുടെ പ്രവർത്തനം. സദ്യക്കായി വിളിക്കാം (ബ്ലോക്ക്‌ അടിസ്ഥാനത്തിൽ) 1. വൈക്കം - മറവൻതുരുത്ത്: 9656262097, 9646727461 - ചെമ്പ്‌:9846316993, 79028 58273 2. കടുത്തുരുത്തി കല്ലറ: 9645099503/ 9562853798 മുളക്കുളം: 9747506942, 9747577456 മണിമല: 9947853658, 9747477035 3. ഏറ്റുമാനൂർ നീണ്ടൂർ:7356275827, 9446928431 4. ഉഴവൂർ കുറവിലങ്ങാട് - കുടുംബശ്രീ പ്രീമിയം കഫെ: 8281624939, 9633738319 5. ളാലം പാലാ: 9745963125, 9544723468 6. ഈരാറ്റുപേട്ട പൂഞ്ഞാർ: 95282697994, 9074275015 7. കാഞ്ഞിരപ്പള്ളി ​മണിമല: 9947853658, 9747477035 പാറത്തോട്: 8921418324, 9633704092 8. വാഴൂർ- കറുകച്ചാൽ: 9747484480, 9747640444 9. പാമ്പാടി - എലിക്കുളം: 9747606812, 9562635282 10. മാടപ്പള്ളി- വാഴപ്പള്ളി: 8113809364, 9947231905 ​തൃക്കൊടിത്താനം: 9497880525, 8547551092 11. പള്ളം - കോട്ടയം സൗത്ത്: 9946366948, 8129443763



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home