ad
Deshabhimani

എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം

പതാകദിനം ആചരിച്ചു

 പതാകദിനം

എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളന പതാക ദിനത്തിൽ ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ പ്രസിഡന്റ്‌ ടി ഷാജി 
പതാക ഉയർത്തുന്നു

വെബ് ഡെസ്ക്

Published on May 16, 2026, 02:10 AM | 1 min read

കോട്ടയം

28, 29, 30 തീയതികളിൽ കോട്ടയത്ത് നടക്കുന്ന കേരള എൻജിഒ യൂണിയൻ 63-–ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പതാകദിനം ആചരിച്ചു. ഏരിയ/യൂണിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയർത്തി. യൂണിയൻ ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ പ്രസിഡന്റ്‌ ടി ഷാജി പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറി സീമ എസ് നായർ സംസാരിച്ചു. കോട്ടയം മിനി സിവിൽ സ്റ്റേഷനിൽ ടൗൺ ഏരിയ പ്രസിഡന്റ്‌ വി വി കൃഷ്ണദാസ് പതാകയുയർത്തി. ജില്ലാ പ്രസിഡന്റ്‌ ടി ഷാജി സംസാരിച്ചു. കലക്‌ടറേറ്റിൽ ഏരിയ പ്രസിഡന്റ്‌ എസ്‌ അജിത്ത്കുമാർ പതാകയുയർത്തി. ജില്ലാ സെക്രട്ടറി കെ ആർ അനിൽകുമാർ സംസാരിച്ചു. പാമ്പാടിയിൽ ഏരിയ പ്രസിഡന്റ്‌ പി ആർ സുനിൽകുമാർ പതാകയുയർത്തി. ജില്ലാ വൈസ് പ്രസിഡന്റ്‌ വി സി അജിത്ത് കുമാർ സംസാരിച്ചു. പാലായിൽ മീനച്ചിൽ ഏരിയ പ്രസിഡന്റ്‌ കെ എസ്‌ റെജിമോൻ പതാകയുയർത്തി. ജില്ലാ ട്രഷറർ വി വി വിമൽ കുമാർ സംസാരിച്ചു. വൈക്കത്ത് ഏരിയ പ്രസിഡന്റ്‌ പി ആർ സരീഷ് കുമാർ പതാക ഉയർത്തി. ജില്ലാ ജോയിന്റ്‌ സെക്രട്ടറി ഷീന ബി നായർ സംസാരിച്ചു. ചങ്ങനാശേരിയിൽ ഏരിയ പ്രസിഡന്റ്‌ എസ് എസ് ശ്രീജിത്ത് പതാകയുയർത്തി. ജില്ലാ ജോയിന്റ്‌ സെക്രട്ടറി ഷാവോസിയാങ് സംസാരിച്ചു. കാഞ്ഞിരപ്പള്ളി, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ഏരിയ പ്രസിഡന്റുമാരായ കെ സി പ്രകാശ് കുമാർ, കെ ആർ ആശാമോൾ എന്നിവർ പതാകയുയർത്തി. യൂണിയൻ ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ജി സന്തോഷ്‌ കുമാർ, ബിലാൽ കെ റാം എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home