ad
Deshabhimani

ഹരിതകർമസേന അംഗങ്ങളുടെ മക്കളെ അനുമോദിച്ചു

national hygiene ranking

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുളള ക്ലീൻ കേരള കമ്പനിയുടെ ആദരവും 
അവാർഡ്‌ വിതരണവും മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 27, 2025, 02:25 AM | 1 min read

കോട്ടയം

ഹരിതകർമസേനയുടെ സേവന മികവാണ് ദേശീയ ശുചിത്വ റാങ്കിങ്ങിൽ മുന്നേറാൻ കേരളത്തെ സഹായിച്ചതെന്ന് മന്ത്രി വി എൻ വാസവൻ. തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ഹരിതകർമസേന അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുള്ള ക്ലീൻ കേരള കമ്പനിയുടെ ആദരവും അവാർഡ്‌ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്‌ അസോസിയേഷൻ ജില്ലാ സെക്രട്ടറി അജയൻ കെ മേനോൻ അധ്യക്ഷനായി. തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ഹരിതകേരളം മിഷൻ ജില്ലാ കോ-–-ഓർഡിനേറ്റർ എൻ എസ്‌ ഷൈൻ, കില ജില്ലാ ഫെസിലിറ്റേറ്റർ ബിന്ദു അജി, ഹരിതകർമസേന ജില്ലാ കോ-–-ഓർഡിനേറ്റർ പ്രണവ് വിജയൻ, ജില്ലാ ഡിജിറ്റൽ സർവീസ് സെക്ഷൻ റീജണൽ മാനേജർ കെ വി വരുൺ, ആദിത്യ മോഹൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home