ad
Deshabhimani

ആരോഗ്യം ആനന്ദം- കാമ്പയിന്‍: 
ജില്ലാതല പ്രചാരണ ഉദ്ഘാടനം നാളെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 28, 2025, 02:34 AM | 1 min read

കോട്ടയം

പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യമെന്ന സന്ദേശവുമായി ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ആരോഗ്യം ആനന്ദം- വൈബ് ഫോർ വെല്‍നെസ് കാമ്പയിനുമുന്നോടിയായുള്ള ജില്ലാ പരിപാടി തിങ്കളാഴ്ച നടക്കും. വൈകിട്ട്‌ അഞ്ചിന് തിരുനക്കര മൈതാനത്ത് മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനംചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനാകും. ചലച്ചിത്ര നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍ മുഖ്യാതിഥിയാകും. പരിപാടിയുടെ ഭാഗമായി പ്രത്യേകം ബ്രാന്‍ഡ് ചെയ്ത കെഎസ്ആര്‍ടിസി ബസില്‍ ക്രമീകരിച്ച വിളംബര ജാഥ തിങ്കൾ വൈകിട്ട്‌ നാലിന് പട്ടിത്താനം റൗണ്ട് എബൗട്ടില്‍നിന്ന് സൈക്കിള്‍ റാലിയുടെ അകമ്പടിയോടെ കോട്ടയം നഗരത്തിലെത്തും. തിരുനക്കര മൈതനാത്ത് വ്യായാമ- യോഗ പ്രദര്‍ശനം, സുംബ ഡാന്‍സ്, ആയോധനകലകള്‍, മ്യൂസിക്കല്‍ ഇവന്റ് എന്നിവ സംഘടിപ്പിക്കും. ജനങ്ങളുടെ ജീവിതശൈലിയില്‍ ആരോഗ്യകരമായ മാറ്റം കൊണ്ടുവരുന്നതിന് സമഗ്ര ബോധവത്ക്കരണ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. കാമ്പയിന്റെ സംസ്ഥാന ഉദ്ഘാടനം ജനുവരി ഒന്നിന്‌ തിരുവനന്തപുരത്ത് നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home