Deshabhimani

തണ്ടപ്രക്ക്‌ പകരം ഓടിയ ബസിന്റെ ഡ്രൈവറുടെ ലൈസൻസ്‌ റദ്ദാക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 16, 2026, 01:22 AM | 1 min read

കോട്ടയം ​​ചന്തക്കവലയിൽ ഒരാളുടെ ജീവൻ കവർന്ന അപകടത്തിനിടയാക്കിയ"തണ്ടപ്ര' ബസിന്‌ പകരം ഓടിയ ജീസസ് ബസിന്റെ ഡ്രൈവർ കുറിച്ചി സ്വദേശി അനന്ദു അനിൽ കുമാറി(31)ന്റെ ലൈസൻസ്‌ മോട്ടോർ വാഹനവകുപ്പ്‌ സസ്‌പെൻഡ്‌ ചെയ്‌തു. ഒരു മാസത്തേക്കാണ്‌ ലൈസൻസ്‌ സസ്‌പെൻഡ്‌ ചെയ്‌തത്‌. പുതിയ നിയമ പ്രകാരം മോട്ടോർ വഹനവകുപ്പ്‌ നടത്തുന്ന ക്ലാസിൽ പങ്കെടുത്ത സർട്ടിഫിക്കറ്റ്‌ സൈറ്റിൽ അപ്‌ലോഡ്‌ ചെയ്‌താൽ മാത്രമേ ഇനി ലൈസൻസ്‌ പുനസ്ഥാപിക്കാൻ സാധിക്കൂ. വ്യാഴാഴ്‌ച ഡ്രൈവറോട്‌ ഹാജരാകാൻ ആർടിഒ ഡി ജയരാജ്‌ ആവശ്യപ്പെട്ടിരുന്നു. ഇയാളുടെ വിശദീകരണം കേട്ടശേഷമാണ്‌ നടപടി. മൊബൈൽ നോക്കുന്നതും അശ്രദ്ധമായി ഒരു കൈ കൊണ്ട്‌ ബസ്‌ ഓടിക്കുന്നതും വീഡിയോയിൽ ഉണ്ട്‌. യാത്രക്കാർ പകർത്തിയ ദൃശ്യം മാധ്യമങ്ങളിൽ വന്നതോടെയാണ്‌ മോട്ടോർ വാഹന വകുപ്പ്‌ ഇടപെട്ടത്. വരുംദിവസങ്ങളിലും കൂടുതൽ പരിശോധന ഉണ്ടാകുമെന്ന്‌ അധികൃതർ വ്യക്തമാക്കി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇത്തിത്താനം സ്വദേശി ശ്രീകുമാരി (54), മറിയപ്പള്ളി സ്വദേശിനി ജയ(51) എന്നിവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്‌. ശ്രീകുമാരി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്‌. സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ജയ ഇപ്പോഴും ഐസിയുവിൽ തുടരുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home