വടയാർ ഇളങ്കാവ് ഗവ. യുപി സ്കൂളിൽ വർണക്കൂടാരം തുറന്നു

വടയാർ ഇളങ്കാവ് ഗവ. യുപി സ്കൂളിലെ വർണക്കൂടാരം സി കെ ആശ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
തലയോലപ്പറമ്പ്
വടയാർ ഇളങ്കാവ് ഗവ. യുപി സ്കൂളിൽ നിർമാണം പൂർത്തിയായ സ്റ്റാർസ് വർണ്ണക്കൂടാരം സി കെ ആശ എംഎൽഎ ഉദ്ഘാടനംചെയ്‌തു. വാർഡ് മെമ്പർ എം അനിൽകുമാർ അധ്യക്ഷനായി. എസ്എസ്‌കെ ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്റർ ധന്യ പി വാസു പദ്ധതി വിശദീകരണം നടത്തി. യുഎസ്എസ്, അക്ഷരമുറ്റം ക്വിസ് മത്സരങ്ങളിൽ വിജയിയായ ധ്രുവ് എ റിജേഷിനെ അനുമോദിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും പഠനമികവ് തെളിയിച്ച കുട്ടികൾക്കുള്ള എൻഡോവ്മെന്റും വിതരണംചെയ്തു. ജില്ലാ പഞ്ചായത്തംഗം വിജയമ്മ ബാബു, ബ്ലോക്ക് പഞ്ചായത്തംഗം സീതു ശശിധരൻ, തലയോലപ്പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത സുഭാഷ്, പഞ്ചായത്തംഗങ്ങളായ അമ്പിളി മായാത്മജൻ, സമീൽ ഇബ്രാഹിം, മിനി ബെന്നി, വൈക്കം എഇഒ കെ സി ദീപ, എം ആർ രാധിക, മേഴ്സി കെ ജോൺ, എൻ ആർ റോഷിൻ, ബിന്ദു ജയശാന്ത്, സുനിത ദീപേഷ്, നിഷാദ് തോമസ് എന്നിവർ സംസാരിച്ചു. സ്കൂൾ വാർഷികാഘോഷം നാടൻപാട്ട് കലാകാരൻ സുമേഷ് നാട്ടറിവ് ഉദ്ഘാടനംചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.










0 comments