ad
Deshabhimani

ജനഹൃദയങ്ങൾ ഏറ്റെടുത്ത് വികസന സന്ദേശ യാത്ര

mla

​ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നയിക്കുന്ന വികസന സന്ദേശ യാത്ര പൂഞ്ഞാർ തെക്കേക്കരയിൽ എത്തിയപ്പോൾ

വെബ് ഡെസ്ക്

Published on Mar 07, 2026, 02:18 AM | 2 min read

​പൂഞ്ഞാർ

സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നയിക്കുന്ന വികസന സന്ദേശ യാത്രയ്ക്ക് തീക്കോയ്‌, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുകളിൽ ആവേശകരമായ സ്വീകരണം. യാത്രയുടെ രണ്ടാം ദിനം തീക്കോയി ടൗണിൽ സംഘടിപ്പിച്ച യോഗം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജോയ് ജോർജ് ഉദ്ഘാടനം ചെയ്തു. സിപിഐ എം തീക്കോയി ലോക്കൽ സെക്രട്ടറി ഐസക് ഐസക് അധ്യക്ഷനായി. സിപിഐ എം ജില്ല കമ്മിറ്റിയംഗം രമ മോഹൻ, സിപിഐ എം പൂഞ്ഞാർ ഏരിയ സെക്രട്ടറി ടി എസ് സിജു, സിപിഐ ലോക്കൽ സെക്രട്ടറി വിനോദ് എന്നിവർ പങ്കെടുത്തു. പൂഞ്ഞാറിലെ ഇതുവരെയുള്ള വികസന നേട്ടങ്ങളെയും വരുംകാല വികസന കാഴ്ചപ്പാടുകളെ പറ്റിയും ജാഥ ക്യാപ്റ്റൻ സംസാരിച്ചു. പൂഞ്ഞാർ പഞ്ചായത്തിൽ നൽകിയ സ്വീകരണ യോഗത്തിൽ സിപിഐ എം പൂഞ്ഞാർ ലോക്കൽ സെക്രട്ടറി സി ജി സുരേഷ് അധ്യക്ഷനായി. സിപിഐ എം ജില്ല കമ്മിറ്റിയംഗങ്ങളായ ജോയ് ജോർജ്, രമ മോഹൻ കേരള കോൺഗ്രസ്‌ എം പൂഞ്ഞാർ പഞ്ചായത്ത്‌ പ്രസിഡന്റ് സണ്ണി വാവലങ്കൽ, സിപിഐ എം പൂഞ്ഞാർ ഏരിയ സെക്രട്ടറി ടി എസ് സിജു, ഏരിയ കമ്മിറ്റിയംഗങ്ങളായ രമേഷ് ബി വെട്ടിമറ്റം, മിഥുൻ ബാബു തുടങ്ങിയവർ പങ്കെടുത്തു പൂഞ്ഞാർ തെക്കേക്കരയിൽ നടന്ന സ്വീകരണ യോഗത്തിൽ പൂഞ്ഞാർ തെക്കേക്കര എൽഡിഎഫ് കൺവീനർ ജാൻസ് തോമസ് അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി ടി എസ് സിജു, സിപിഐ എം ലോക്കൽ സെക്രട്ടറി കെ റെജി, സിപിഐ ലോക്കൽ സെക്രട്ടറി സി എസ് സജി, ബ്ലോക്ക് പഞ്ചായത്തംഗം ബീനാ മധുമോൻ, പഞ്ചായത്തംഗങ്ങളായ നിഷസാനു, സുജിത് പി സി, റെജി ഷാജി, മിനിമോൾ ബിജു, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ശശി, അക്ഷയ് ഹരി എന്നിവർ പങ്കെടുത്തു. പാതാംപുഴ, കൂട്ടിക്കൽ എന്നിവിടങ്ങളിലെ സ്വികരണങ്ങൾ ഏറ്റുവാങ്ങി രണ്ടാംദിന ജാഥ ഏന്തയാറിൽ പര്യടനം പൂർത്തിയാക്കി. ശനി പകൽ മൂന്നിന് പനക്കച്ചിറ, നാലിന് കോരുത്തോട്, 4.30ന് മുക്കുട്ടുതറ, 5.30ന് എരുമേലി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി 6.30 ന് ചേനപ്പാടിയിൽ പൊതുസമ്മേളനത്തോടെ സമാപിക്കും. ഞായറാഴ്‌ച പകൽ മൂന്നിന് ഇടക്കുന്നം, നാലിന് പാറത്തോട്, 4.30 ന് മുണ്ടക്കയം പുത്തൻചന്ത എന്നിവിടങ്ങളിൽ പര്യടനം നടത്തി വൈകിട്ട്‌ ആറിന്‌ പുഞ്ചവയലിൽ സമാപിക്കും. സമാപനസമ്മേളനം ഇ എസ് ബിജിമോൾ ഉദ്‌ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home