ad
Deshabhimani

അങ്കണവാടിയും സാംസ്‌കാരിക കേന്ദ്രവും നാടിന്‌ സമർപ്പിച്ചു

അങ്കണവാടി ഉദ്ഘാടനം

കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ ആപ്പുഴ സാംസ്‌കാരിക കേന്ദ്രത്തിന്റെയും അങ്കണവാടിയുടെയും ഉദ്ഘാടനം 
മന്ത്രി വി എൻ വാസവൻ നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Sep 24, 2025, 12:50 AM | 1 min read


​കടുത്തുരുത്തി

ആപ്പുഴയിൽ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തും പഞ്ചായത്തും ചേർന്ന് നിർമിച്ച 27-ാം നമ്പർ അങ്കണവാടിയും സാംസ്കാരിക കേന്ദ്രവും മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനംചെയ്‌തു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ 19 ലക്ഷംരൂപയും പഞ്ചായത്തിന്റെ അഞ്ച്‌ ലക്ഷം രൂപയും മുടക്കിയാണ്‌ അങ്കണവാടി നിർമിച്ചത്‌. ബ്ലോക്ക് പഞ്ചായത്ത് 23.35 ലക്ഷം മുടക്കിയാണ്‌ സാംസ്‌കാരികേ കേന്ദ്രം നവീകരിച്ചത്‌. വിവിധ കാരണങ്ങളിൽ മുടങ്ങി കിടന്ന അങ്കണവാടി നിർമാണത്തിനായി ബ്ലോക്ക് പഞ്ചായത്ത് അംഗം സെലിനാമ്മ ജോർജും, വാർഡ് മെമ്പർ സി ബി പ്രമോദുമാണ് പ്രയത്‌നിച്ചത്‌. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കൊട്ടുകാപ്പള്ളി അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് എൻ ബി സ്മിത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സെലീനാമ്മ ജോർജ്, സ്‌കറിയ വർക്കി, ശ്രുതിദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നയനാ ബിജു, കൈലാസ് നാഥ്, നളിനി രാധാകൃഷ്ണൻ, പഞ്ചാത്ത് മെമ്പർമാരായ സി ബി പ്രമോദ്, പൗളി ജോർജ്, പഞ്ചായത്ത് സെക്രട്ടറി ഇ എസ് ജ്യോതിലക്ഷ്മി, കടുത്തുരുത്തി സിഡിപിഒ ഇ കെ നമിത, രാഷ്ട്രീയ പാർടി പ്രതിനിധികളായ ത്രിഗുണസെൻ, സന്തോഷ് ചരിയംകാല, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി വി സുനിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി ജി റെജി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home