സിവിൽ സർവീസ് റാങ്ക് ജേതാവിനെ അനുമോദിച്ചു

ലക്ഷ്യ സ്കോളർഷിപ്പോടെ സിവിൽ സർവീസ് പരീക്ഷയിൽ 166–-ാംറാങ്ക് നേടിയ എസ് ദിവ്യക്ക് മന്ത്രി ഒ ആർ കേളു ഉപഹാരം നൽകുന്നു
തിരുവനന്തപുരം
ലക്ഷ്യ സ്കോളർഷിപ്പോടെ സിവിൽ സർവീസ് പരീക്ഷയിൽ 166–-ാംറാങ്ക് നേടിയ എസ് ദിവ്യയെ മന്ത്രി ഒ ആർ കേളു അനുമോദിച്ചു. പട്ടികജാതി വികസനവകുപ്പ് സിവിൽ സർവീസ് പരിശീലനത്തിന് നൽകുന്ന സ്കോളർഷിപ്പാണ് ലക്ഷ്യ. നാലാംശ്രമത്തിലാണ് സിവിൽ സർവീസ് കൈപ്പിടിയിലായതെന്നും പാവപ്പെട്ടവരുടെ ഉയർച്ചയ്‌ക്കായി എന്നും നിലകൊള്ളുമെന്നും ദിവ്യ പറഞ്ഞു. കോട്ടയം തിരുവാർപ്പ് കാഞ്ഞിരം കോക്കാടുവീട്ടിൽ സുരേന്ദ്രബാബു–പ്രസന്ന വി പി ദമ്പതികളുടെ മകളാണ്. ട്യൂഷൻ ഫീസും പുസ്തക കിറ്റ് അലവൻസും പരീക്ഷാഫീസും ഉൾപ്പെടെയുള്ള ലക്ഷ്യ സ്കോളർഷിപ് ഓരോ വർഷവും 60 വിദ്യാർഥികൾക്ക് വകുപ്പ് നൽകുന്നുണ്ട്. കഴിഞ്ഞവർഷവും ലക്ഷ്യ സ്കോളർഷിപ്പിൽ പഠിച്ച തിരുവനന്തപുരം സ്വദേശി ജി കിരണും സിവിൽ സർവീസ് നേടിയിരുന്നു. വിദ്യാഭ്യാസ പദ്ധതികളിലൂടെ പട്ടികവിഭാഗം വിദ്യാർഥികളെയും ജനങ്ങളെയും ഉന്നതങ്ങളിലേക്കെത്തിക്കാൻ സർക്കാർ നടത്തുന്ന പ്രയത്നങ്ങളുടെ ഫലമാണ് ഈ വിജയമെന്ന് മന്ത്രി ഒ ആർ കേളു പറഞ്ഞു.










0 comments