ad
Deshabhimani

മികവിൽ നന്പർ വൺ

mg

ഇന്നവേഷൻ ഫൗണ്ടേഷൻ സെന്റർ

avatar
സുമേഷ്‌ കെ ബാലൻ

Published on Mar 23, 2026, 01:56 AM | 1 min read

കോട്ടയം

ലോകത്തിന്‌ മുന്നിൽ ശിരസ്സുയർത്തി നിൽക്കുന്ന സർവകലാശാലകളുടെ പട്ടികയിലേക്കുള്ള ചുവടുവയ്‌പ്പിലാണ്‌ മഹാത്മാഗാന്ധി സർവകലാശാലയും. അക്കാദമിക–ഗവേഷണ മേഖലയിലും അടിസ്ഥാന സ‍ൗകര്യ വികസനത്തിലും നടത്തിയത്‌ സമാനതകളില്ലാത്ത മുന്നേറ്റം. 2026 ലെ ടൈംസ് ഹയർ എഡ്യൂക്കേഷൻ റാങ്കിങ്ങിൽ കേരളത്തിലെ ഏറ്റവും ഉയർന്ന റാങ്കും ഇന്ത്യയിൽ ഒമ്പതാം സ്ഥാനവും എംജി സർവകലാശാലയാണ്‌ സ്വന്തമാക്കിയത്‌. നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ്‌ ഫ്രെയിംവർക്കിൽ(എൻഐആർഎഫ്‌) 43–ാം സ്ഥാനവും സംസ്ഥാന സർവകലാശാലകളുടെ റാങ്കിങ്ങിൽ 17–ാം സ്ഥാനവും നേടി. 2024ൽ നാക്‌ എ ++ ഗ്രേഡ്‌ നേടി. 2025ൽ യുജിസിയുടെ കാറ്റഗറി വൺ സ്ഥാപനമായി സർവകലാശാല ഉയർന്നു. അഞ്ച്‌ വർഷത്തിനിടയിൽ നാനൂറ്‌ കോടി രൂപയുടെ അടിസ്ഥാന സ‍ൗകര്യ വികസനമാണ്‌ സർവകലാശാലയിൽ പുരോഗമിക്കുന്നത്‌. പഠിക്കാം ന്യൂജെൻ 
ഓൺലൈൻ 
കോഴ്‌സുകൾ ലോകത്തിന്റെ ഏത്‌ കോണിലിരുന്നും ഏത്‌ പ്രായക്കാർക്കും പഠിക്കാൻ കഴിയുന്ന 13 ഓൺലൈൻ കോഴ്‌സുകൾ സർവകലാശാല നടത്തുന്നുണ്ട്‌. യുജിസി അംഗീകൃതവും പൂര്‍ണ സജ്ജവുമായ ഓണ്‍ലൈന്‍ യുജി, പിജി പ്രോഗ്രാമുകള്‍ നടത്തുന്ന കേരളത്തിലെ ഏക സംസ്ഥാന സര്‍വകലാശാലയാണ് ഇപ്പോള്‍ എംജി. ​സമാനതകളില്ലാത്ത 
മുന്നേറ്റം അക്കാദമിക, അക്കാദമികേതര മേഖലകളിൽ സമാനതകളില്ലാത്ത മുന്നേറ്റമാണ്‌ സർവകലാശാല നടത്തിയതെന്ന്‌ വൈസ്‌ ചാൻസിലർ ഡോ. സി ടി അരവിന്ദകുമാർ പറഞ്ഞു. നാനൂറ്‌ കോടിയോളം രൂപയുടെ അടിസ്ഥാന സ‍ൗകര്യ വികസനമാണ്‌ സർവകലാശാലയിൽ പുരോഗമിക്കുന്നത്‌. 85 കോടി രൂപ ചെലവിൽ നിർമിച്ച സയൻസ്‌ ബ്ലോക്ക്‌ ഉടൻ സജ്ജമാകും. കായികരംഗത്തും 
കുതിപ്പ്‌ ​11 ഒളിംപ്യൻമാർ ഉള്‍പ്പെടെ നിരവധി ദേശീയ, അന്തർദേശീയ കായിക താരങ്ങളെ സംഭാവന ചെയ്ത മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെയും ജില്ലയിലെയും കായിക താരങ്ങൾക്ക്‌ കുതിപ്പിന് കളമൊരുക്കുന്നതാണ്‌ നിർമാണം പുരോഗമിക്കുന്ന സൂസൻ മേബിൾ സ്‌മാരക ഇൻഡോർ സ്റ്റേഡിയവും അന്താരാഷ്ട്ര സ്പോർട്‌സ് കോംപ്ലക്സും. കിഫ്‌ബി ഫണ്ടിൽനിന്ന്‌ 57 കോടി രൂപ ചെലവിലാണ്‌ കോംപ്ലക്‌സ്‌ നിർമിക്കുന്നത്‌. മണ്ഡലത്തിലെ ജനപ്രതിനിധി കൂടിയായ മന്ത്രി വി എൻ വാസവനാണ്‌ നിർമാണോദ്‌ഘാടനം നിർവഹിച്ചത്‌. അന്താരാഷ്‌ട്ര മത്സരങ്ങൾക്ക്‌ പര്യാപ്‌തമാകുംവിധം ഫിഫ നിലവാരത്തിൽ നാച്ചുറൽ ടർഫ്‌ ഫുട്‌ബോൾ കോർട്ട്‌ ഫ്‌ളഡ്‌ലിറ്റ്‌ സ‍ൗകര്യത്തോടെ നേരത്തെ തയ്യാറാക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home