ad
Deshabhimani

പ്രളയ രഹിത കോട്ടയം

മീനച്ചിലാറിന്റെ മുഖാരങ്ങൾ തെളിച്ചു; സമർപ്പണം ഇന്ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 18, 2026, 01:30 AM | 1 min read

കോട്ടയം

മീനച്ചിലാർ– -മീനന്തറയാർ– -കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി മീനച്ചിലാർ വേമ്പനാട്ടു കായലിൽ പതിക്കുന്ന ആറ് ഇടങ്ങളിൽ ചെളിവാരിമാറ്റി ഒഴുക്ക് സുഗമമാക്കുന്ന പദ്ധതി നടപ്പാക്കുകയാണ്. കോട്ടയത്തെ വെള്ളപ്പൊക്കം ഒഴിവാക്കാനുള്ള മാതൃകാ പദ്ധതിയാണിത്. തിരുവാർപ്പിലെ വെട്ടിക്കാട്ടിൽ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് ജനകീയ കൂട്ടായ്മ‌യും തിരുവാർപ്പ് പഞ്ചായത്തും യങ് ഇന്ത്യയും വി ഗാർഡും ചേർന്ന് നടപ്പാക്കിയ പദ്ധതിയുടെ സമർപ്പണം ബുധൻ രാവിലെ ഒമ്പതിന്‌ വെട്ടിക്കാട് നടക്കും. മീനച്ചിലാർ– -മീനന്തറയാർ– കൊടൂരാർ പുനർസംയോജന പദ്ധതി കോ ഓർഡിനേറ്റർ കെ അനിൽകുമാർ മുഖ്യാഥിയാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home