ad
Deshabhimani

സിപിഐ എം പ്രതിഷേധിച്ചു

medikkal praveshana pareeksha

നീറ്റ്‌ പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച്‌ റിമാൻഡിലായ എസ്എഫ്ഐ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐ എം 
കോട്ടയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കരയിൽ നടന്ന പ്രതിഷേധ പ്രകടനം

വെബ് ഡെസ്ക്

Published on May 15, 2026, 03:00 AM | 1 min read

കോട്ടയം ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ് യുജി)യുടെ ചോദ്യപ്പേപ്പർ ചോർന്നതിനെതിരെ മാർച്ച്‌ നടത്തിയ എസ്‌എഫ്‌ഐ പ്രവർത്തകരെ അറസ്‌റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചതിൽ പ്രതിഷേധിച്ച്‌ സിപിഐ എം പ്രകടനം നടത്തി. തിരുനക്കര മോട്ടോർ തൊഴിലാളി യൂണിയൻ ഓഫീസ്‌ പരിസരത്തുനിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി തിരുനക്കര ബസ്‌ സ്‌റ്റാൻഡ്‌ പരിസരത്ത്‌ സമാപിച്ചു. സിപിഐ എം കോട്ടയം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധപ്രകടനവും പൊതുയോഗവും ജില്ലാ സെക്രട്ടറിയറ്റംഗം കെ എം രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ കമ്മിറ്റി അംഗം എം കെ പ്രഭാകരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം റെജി സഖറിയ, ഏരിയ സെക്രട്ടറി ബി ശശികുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി എൻ സത്യനേശൻ, കെ ആർ അജയ്‌ എന്നിവർ സംസാരിച്ചു. ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ ചോദ്യ പേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച്‌ എസ്‌എഫ്‌ഐ കഴിഞ്ഞ ദിവസം ഹെഡ്‌പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തിയിരുന്നു. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ടോണി കുര്യാക്കോസ്, സംസ്ഥാന സെക്രട്ടറിയറ്റംഗം വൈഷ്ണവി ഷാജി ഉൾപ്പെടെ 16 പേരെ റിമാൻഡിലാണ്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home