ad
Deshabhimani

മെഡിക്കൽ കോളേജിലെ അപകടം

കലക്ടറുടെ റിപ്പോർട്ട്‌ 
ശനിയാഴ്‌ചയോടെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 16, 2025, 12:48 AM | 1 min read

കോട്ടയം

മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പഴയ ശുചിമുറി ഇടിഞ്ഞുവീണ്‌ സ്‌ത്രീ മരിച്ച സംഭവത്തിൽ കലക്ടറുടെ അന്വേഷണ റിപ്പോർട്ട്‌ ശനിയാഴ്‌ചയോടെ സമർപ്പിച്ചേക്കും. കലക്ടർ ജോൺ വി സാമുവൽ വിശദമായി വിവരങ്ങൾ ശേഖരിച്ചിരുന്നു. കെട്ടിടവുമായി ബന്ധപ്പെട്ട്‌ പിഡബ്ല്യുഡി കലക്ടർക്ക്‌ റിപ്പോർട്ട്‌ നൽകി. എന്നാൽ, കലക്ടർ നേരിട്ട്‌ ശേഖരിച്ച വിവരങ്ങളുമായി ഇതിന്‌ പൊരുത്തക്കേടുകളുള്ളതിനാൽ, ഇത്‌ പരിഹരിക്കാനാവശ്യപ്പെട്ട്‌ കലക്ടർ തിരിച്ചയയ്‌ക്കുകയായിരുന്നു. ഈ മാസം മൂന്നിനാണ്‌ ആശുപത്രിയിലെ പഴയ ശുചിമുറിക്കെട്ടിടം ഇടിഞ്ഞുവീണ്‌ തലയോലപ്പറമ്പ്‌ സ്വദേശിനിയായ ഡി ബിന്ദു മരിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home