ad
Deshabhimani

നവമിയുടെ ഡിസ്‌ചാർജ്‌

ഇന്ന്‌ മെഡിക്കൽ 
ബോർഡ് ചേരും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 16, 2025, 12:50 AM | 1 min read

കോട്ടയം

ശസ്‌ത്രക്രിയ കഴിഞ്ഞ്‌ വിശ്രമത്തിൽ കഴിയുന്ന നവമിയുടെ ഡിസ്‌ചാർജ്‌ ഉൾപ്പെടെയുള്ളവ പരിശോധിക്കാൻ ബുധനാഴ്ച മെഡിക്കൽ ബോർഡ്‌ ചേരും. ഇതിന്‌ ശേഷമായിരിക്കും തുടർനടപടികളെന്ന്‌ ചികിത്സയ്ക്ക്‌ നേതൃത്വം നൽകുന്ന മെഡിക്കൽ കോളേജ്‌ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട്‌ ഡോ. ആർ രതീഷ്‌ കുമാർ പറഞ്ഞു. നിലവിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രത്യേക മുറിയിൽ വിശ്രമത്തിലാണ്‌ നവമി. മെഡിക്കൽ കോളേജിലെ ഉപയോഗശൂന്യമായ ശുചിമുറി ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ മരിച്ച ഡി ബിന്ദുവിന്റെ മകൾ നവമിക്ക്‌ ഒമ്പതിനാണ്‌ ന്യൂറോ ശസ്‌ത്രക്രിയ നടത്തിയത്‌. നവമിയുടെ തുടർചികിത്സ പൂർണമായും സർക്കാർ ഏറ്റെടുത്ത് നടത്തുമെന്ന്‌ ആരോഗ്യമന്ത്രി ഉൾപ്പെടെയുള്ളവർ അറിയിച്ചിരുന്നു. ചികിത്സയ്‌ക്ക്‌ എല്ലാ സൗകര്യങ്ങളും മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home